Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: റയലിന് സിഎസ്‌കെ ഷോക്ക്... ദിബാല ഹാട്രിക്കില്‍ യുവന്റസ്, സിറ്റിക്ക് ആദ്യ ജയം

1

മോസ്‌കോ/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന് ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. റഷ്യന്‍ ക്ലബ്ബായ സിഎസ്‌കെഎ മോസ്‌കോയാണ് ചാംപ്യന്‍മാരെ 1-0നു വീഴ്ത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ യുവന്റസ് മിന്നുന്ന ജയവുമായി മുന്നേറി. എന്നാല്‍ ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ക്കു സമനിലയുമായി തൃപ്തിപ്പെടേണ്ടിവന്നു.

ഗ്രൂപ്പ് ജിയിലാണ് റയലിനെ സിഎസ്‌കെഎ മോസ്‌കോ അട്ടിമറിടച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ നിക്കോള വ്‌ളാസിച്ച് നേടിയ ഗോള്‍ റയലിന്റെ കഥ കളിക്കുകയായിരുന്നു. ഈ മല്‍സരമുള്‍പ്പെടെ അവസാനത്തെ മൂന്നു കളികളിലും റയലിനു എതിര്‍ വല കുലുക്കാനായിട്ടില്ല. 12 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ റയലിന് ഗോള്‍ നേടാന്‍ കഴിയാതിരിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിയോടെ റയല്‍ കോച്ച് ജുലെന്‍ ലൊപ്പെറ്റെഗ്വിയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ എഎസ് റോമ എതിരല്ലാത്ത അഞ്ചു ഗോളുകള്‍ക്കു വിക്ടോറിയ പ്ലെസനെ തരിപ്പണമാക്കി. എഡിന്‍ സെക്കോയുടെ ഹാട്രിക്കാണ് റോമയ്ക്കു ആധികാരിക ജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ഇയില്‍ ഡച്ച് ടീം അയാക്‌സാണ് സ്വന്തം മൈതാനത്ത് ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണിനെ 1-1നു പിടിച്ചുനിര്‍ത്തിയത്. മറ്റൊരു കളിയില്‍ ബെന്‍ഫിക്ക 3-2ന് എഇകെ ഏതന്‍സിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1നു ഹോഫെന്‍ഹെയിമിനെ മറികടക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ലിയോണും ഷക്തര്‍ ഡൊണെസ്‌കും 2-2നു സമനില സമ്മതിച്ചു പിരിഞ്ഞു.

ഗ്രൂപ്പ് എച്ചില്‍ യുവന്റസ് 3-0നു യങ് ബോയ്‌സിനെ കെട്ടുകെട്ടിക്കുകയയിരുന്നു. അര്‍ജന്റൈന്‍ താരം പൗലോ ദിബായുടെ ഹാട്രിക്കാണ് യുവന്റസിന് മികച്ച ജയം നേടിക്കൊടുത്തത്. അഞ്ച്, 34, 69 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ യുനൈറ്റഡിനെ വലന്‍സിയ ഗോള്‍രഹിതമായി കുരുക്കുകായിരുന്നു.

Story first published: Wednesday, October 3, 2018, 9:53 [IST]
Other articles published on Oct 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+