Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: ചാംപ്യന്‍മാര്‍ക്കു വിജയത്തുടക്കം, ജപ്പാനെ മുക്കി ചിലി അക്കൗണ്ട് തുറന്നു

സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോല്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ ചിലി തകര്‍പ്പന്‍ ജയത്തോടെ കുതിപ്പ് തുടങ്ങി. ഗ്രൂപ്പ് സിയിലെ ആദ്യ കൡയില്‍ അതിഥികളായി ടൂര്‍ണമെന്റിനെത്തിയ ഏഷ്യയിലെ മുന്‍നിര ടീം ജപ്പാനെ ചിലി വാരിക്കളയുകയായിരുന്നു. എതിരില്ലാത്ത നാലു ഗോളുകളുടെ ഉജ്ജ്വല ജയമാണ് ചിലി ആഘോഷിച്ചത്. ഇരട്ടഗോളുകള്‍ നേടിയ എഡ്വാര്‍ഡോ വര്‍ഗാസാണ് ചിലിയുടെ ഹീറോ. അലെക്‌സിസ് സാഞ്ചസ്, എറിക്ക് പള്‍ഗര്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

chile

ഒന്നാം പകുതിക്ക് നാലു മിനിറ്റ് മുമ്പ് പള്‍ഗറിലൂടെയാണ് ചിലി അക്കൗണ്ട് തുറക്കുന്നത്. രണ്ടാം പകുതിയില്‍ ജപ്പാനുമേല്‍ ചിലിയുടെ ചുവപ്പന്‍ പട കത്തിക്കയറുന്നതാണ് കണ്ടത്. 54ാം മിനിറ്റില്‍ വര്‍ഗാസിലൂടെ ചിലി ലീഡുയര്‍ത്തി. 82ാം മിനിറ്റില്‍ ജപ്പാന്റെ തിരിച്ചുവരവ് സാധ്യതകള്‍ അവസാനിപ്പിച്ചുകൊണ്ട് സാഞ്ചസ് മൂന്നാം ഗോളും നിക്ഷേപിച്ചപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ വര്‍ഗാസ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

യുവത്വത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ജപ്പാന്‍ ഈ മല്‍സരത്തില്‍ ഇറക്കിയത്. മോശല്ലാത്ത പ്രകടനം അവര്‍ കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിങിലെ മൂര്‍ച്ചയില്ലായ്മ ജപ്പാന് തിരിച്ചടിയായി മാറി. പല മുന്നേറ്റങ്ങളും പാതിവഴിയില്‍ അവസാനിച്ചതോടെ ജപ്പാന്റെ ഗോള്‍ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.

Story first published: Tuesday, June 18, 2019, 7:49 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+