Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഐറിഷ് ഇതിഹാസത്തിന് മരണമില്ലെന്ന് ഓര്‍മിപ്പിച്ച് ഡെവര്‍ സുകേര്‍

റോസെലാന്‍: ക്രൊയേഷ്യന്‍ ടീമിനൊപ്പം വടക്കന്‍ അയര്‍ലന്‍ഡില്‍ രാജ്യാന്തര സൗഹൃദ മത്സരത്തിനെത്തിയ ക്രൊയേഷ്യയുടെ ഇതിഹാസ താരവും ഇപ്പോള്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചീഫുമായ ഡെവര്‍ സുകേര്‍ നേരെ പോയത് സെമിത്തേരിയിലേക്കാണ്. വടക്കന്‍ അയര്‍ലന്‍ഡ് ലോകഫുട്‌ബോളിന് സമ്മാനിച്ച അപൂര്‍വ പ്രതിഭ ഇപ്പോള്‍ അവിടെയാണ്.

ബെല്‍ഫാസ്റ്റിലെ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഇതിഹാസം മറ്റാരുമല്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജഴ്‌സിയിലൂടെ ലോകം വിസ്മയത്തോടെ കണ്ടു നിന്ന ജോര്‍ജ് ബെസ്റ്റാണ്. ആ ഓര്‍മകള്‍ക്ക് മുന്നില്‍ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുവാനാണ് സുകേര്‍ എത്തിയത്.

davor-suker

2005 ലാണ് ജോര്‍ജ് ബെസ്റ്റ് അന്തരിച്ചത്. അമിത മദ്യപാനം മൂലമായിരുന്നു ബെസ്റ്റിന്റെ മരണം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി നാനൂറിനടുത്ത് മത്സരങ്ങള്‍ കളിച്ച ജോര്‍ജ് ബെസ്റ്റ് രണ്ട് ഇംഗ്ലീഷ് ലീഗ് കിരീടങ്ങളും ഒരു തവണ യൂറോപ്യന്‍ കപ്പും ക്ലബ്ബിനൊപ്പം സ്വന്തമാക്കി. യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ബെസ്റ്റിനെ തേടിയെത്തിയിരുന്നു. വടക്കന്‍ അയര്‍ലന്‍ഡ് ജഴ്‌സിയണിഞ്ഞ എക്കാലത്തേയും മഹാനായ താരം എന്ന് ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ ജോര്‍ജ് ബെസ്റ്റിനെ അവരുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

1963 മുതല്‍ 1974 വരെ ബെസ്റ്റിന്റെ മാഞ്ചസ്റ്റര്‍ കാലം. ഇക്കാലയളവില്‍ 361 മത്സരങ്ങളില്‍ 137 ഗോളുകള്‍ ബെസ്റ്റ് ഇംഗ്ലീഷ് ക്ലബ്ബിനായി നേടി. അപ്രതീക്ഷിതമായി, ഫോമിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ ഇരുപത്തേഴാം വയസില്‍ ജോര്‍ജ് ബെസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടു. പിന്നീട്, പല ക്ലബ്ബുകളിലായി കുറച്ച് കാലം വീതം കളിച്ചെങ്കിലും ജോര്‍ജ് ബെസ്റ്റിന് തന്റെ മാസ്മരികത നഷ്ടമായിരുന്നു. ആല്‍ക്കഹോളിസം ആ കരിയര്‍ തകര്‍ത്തു.

Story first published: Wednesday, November 16, 2016, 8:56 [IST]
Other articles published on Nov 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+