For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കരിയറിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഡേവിഡ് വിയ്യ...

സ്‌പാനിഷ്‌ ഇതിഹാസം ഡേവിഡ് വിയ്യ തൻ്റെ കരിയറിൽ ഒരു അപൂർവ്വ നാഴികക്കല്ലുകൂടി കൂട്ടിചേർത്തു.ക്ലബ്ബിനും ദേശിയ ടീമിനുമായി 400 ഗോളുകളെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡേവിഡ് വിയ്യ.

കഴിഞ്ഞ ദിവസം ന്യൂ യോർക്ക് സിറ്റി എഫ് സിക്കുവേണ്ടി ആദ്യ പകുതിയിൽ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് വിയ്യ നേട്ടം സ്വന്തമാക്കിയത്.ക്ലബ്ബിനത്തിൽ 341 ഗോളുകളും ദേശിയ ടീമിനായി 59 ഗോളുകളും വിയ്യയുടെ പേരിലുണ്ട്.ഇപ്പോൾ കളിത്തിലുള്ള കളിക്കാരിൽ വച്ച് 400 ഗോൾ തികയ്ക്കുന്ന താരങ്ങളിൽ നാലാമനാണ് വിയ്യ.ലയണൽ മെസ്സി, ലൂയിസ് സുവാരസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ,സൾട്ടൻ ഇബ്രാഹിമോവിക് എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചവർ.

david villa

2000 ൽ സ്‌പോർട്ടിങ് ഗിജോണെന്ന സ്‌പാനിഷ്‌ ക്ലബ്ബിലാണ് വിയ്യ പ്രൊഫഷണൽ കരിയർ തുടങ്ങിയത്.ഏകദേശം 83 മത്സരങ്ങൾ ഗിജോണിനുവേണ്ടി കളിച്ച വിയ്യ 2003 ൽ സറഗോസയിലേക്ക് ചേക്കേറി.പിന്നെ വാലെൻസിയിലേക്കിത്തിയ താരം ക്ലബ്ബിനായി 166 മത്സരങ്ങളിൽ നിന്ന് 108 ഗോളുകളും നേടിട്ടുണ്ട്.വാലെൻസിയിലെ തകർപ്പൻ പ്രകടനമാണ് താരത്തെ സ്‌പാനിഷ്‌ വമ്പന്മാരായ ബാഴ്‌സലോണയിലേക്കെത്തിച്ചത്.ബാഴ്‌സയ്ക്കുവേണ്ടി 77 മത്സരങ്ങൾ കളിച്ചിട്ടുള്ള വിയ്യ ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ് ക്ലബ്ബ് വേൾഡ് കപ്പ് ഉൾപ്പടെ എട്ട് കിരീടങ്ങൾ നേടിട്ടുണ്ട്.പിന്നെ ഒരു സീസൺ അത്‌ലറ്റികോ മാഡ്രിഡിൽ കളിച്ച വിയ്യ 2014 ലാണ് അമേരിക്കൻ ക്ലബ്ബായ ന്യൂ യോർക്ക് സിറ്റി എഫ് സിയിലേക്ക് ചേക്കേറുന്നത്.

Story first published: Monday, April 30, 2018, 9:48 [IST]
Other articles published on Apr 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+