For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റി വിട്ട ഡേവിഡ് സില്‍വ റയല്‍ സോസിഡാഡില്‍; കരാര്‍ രണ്ട് വര്‍ഷത്തേക്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി വിട്ട സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ റയല്‍ സോസിഡാഡില്‍. 34കാരനായ താരം രണ്ട് വര്‍ഷത്തെ കരാറാണ് സോസിഡാഡുമായി ഒപ്പിട്ടത്. ഫ്രീ ട്രാന്‍സ്ഫറിലൂടെയായിരുന്നു സില്‍വ സോസിഡാഡിലെത്തിയത്. പ്രീ സീസണ്‍ പരിശീലനത്തിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ സില്‍വ സോസിഡാഡിനൊപ്പം ചേരും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച പ്ലേ മേക്കര്‍മാരിലൊരാളായ സില്‍വ 2010ല്‍ വലന്‍സിയ വിട്ടാണ് സിറ്റിയിലെത്തിയത്.

ക്ലബ്ബിനൊപ്പം 309 മത്സരങ്ങള്‍ കളിച്ച സില്‍വ 60 ഗോളും നേടിയിട്ടുണ്ട്. വലന്‍സിയയിലൂടെയായിരുന്നു സില്‍വ ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്. സ്പാനിഷ് ടീമില്‍ 2006ല്‍ അരങ്ങേറ്റം കുറിച്ച ഡേവിഡ് സില്‍വ 125 മത്സരത്തില്‍ നിന്ന് 35 ഗോളും നേടിയിട്ടുണ്ട്. വലന്‍സിയക്കൊപ്പം 2007-08 സീസണിലെ കോപ്പാ ഡേല്‍റേ നേടിയ ഡേവിഡ് സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം നാല് തവണ (2011-12,2013-14,2017-18,2019-2020) പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് എഫ് എ കപ്പും അഞ്ച് ലീഗ് കപ്പും മൂന്ന് കമ്മ്യൂണിറ്റി ഷീല്‍ഡും ഡേവിഡ് സില്‍വ സ്വന്തമാക്കിയിട്ടുണ്ട്.

davidsilva

2010ലെ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ സ്‌പെയിന്‍ ടീമില്‍ ഡേവിഡ് സില്‍വയും ഉള്‍പ്പെട്ടിരുന്നു. രണ്ട് തവണ സ്‌പെയിനൊപ്പം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ജയിച്ചിട്ടുണ്ട്. മധ്യനിരയില്‍ വിശ്വസ്തനായിരുന്നു സില്‍വ. ഈ സീസണില്‍ ഹാട്രിക്ക് പ്രീമിയര്‍ ലീഗ് കിരീടം പ്രതീക്ഷിച്ചാണ് സിറ്റി ഇറങ്ങിയതെങ്കിലും ലിവര്‍പൂളിന് താഴെ രണ്ടാം സ്ഥാനക്കാരായി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിനാല്‍ വരുന്ന സീസണില്‍ ടീമില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് സിറ്റി.

അവസാന സീസണിലെ ലാലിഗയില്‍ ആറാം സ്ഥാനക്കാരായ റയല്‍ സോസിഡാഡിനൊപ്പം ഡേവിഡ് സില്‍വ അത്ഭുതം കാട്ടുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും സില്‍വയ്ക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തുക സിറ്റിയെ സംബന്ധിച്ച് ശ്രമകരമായ ജോലി തന്നെയാണ്. ഈ സീസണില്‍ വമ്പന്‍ ചില കൈമാറ്റങ്ങള്‍ക്കായാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. അതില്‍ പ്രധാനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റമാണ്.

അവസാന രണ്ട് സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ റൊണാള്‍ഡോയെ ഒഴിവാക്കാന്‍ യുവന്റസ് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്ലബ്ബിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെങ്കിലും റൊണാള്‍ഡോയുടെ ഏജന്റും ഇക്കാര്യത്തില്‍ സൂചന നല്‍കിയിട്ടുണ്ട്. ഇന്റര്‍ മിലാനാണ് റൊണാള്‍ഡോയ്ക്കായി രംഗത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്. ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Tuesday, August 18, 2020, 11:42 [IST]
Other articles published on Aug 18, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+