Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് സിൽവ...

സ്പാനിഷ് സൂപ്പർ താരമായ ഡേവിഡ് സിൽവ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കത്ത് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം തന്നെ ബാഴ്‌സലോണ താരമായ ജർറാഡ് പികെ സ്പെയിൻ ദേശിയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

"ഞാൻ സന്തോഷത്തോടെയാണ് ടീമിൽ നിന്ന് യാത്ര പറയുന്നത്.ദേശിയ ടീമിൽ നിന്ന് നേടാനുള്ളതെല്ലാം സ്വന്തമാക്കിക്കഴിഞ്ഞു ഇനി വിശ്രമമാണ്.സ്പാനിഷ് ഫുട്ബാളിന്റെ സ്വവർണ്ണ കാലത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്.എന്നെ ഇതുവരെ നടത്തിയ എല്ലാവർക്കും നന്ദി";സിൽവ കത്തിൽ കുറിച്ചു.


david


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഡേവിഡ് സിൽവ 2006 ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്.തുടക്കത്തിൽ തന്നെ മികച്ച അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന പേരെടുത്ത താരം സ്പൈനിനുവേണ്ടി 125 മത്സരങ്ങളില്‍ നിന്ന് 35 അന്താരാഷ്ട്ര ഗോളുകള്‍ നേടി.2010 ൽ സ്പെയിൻ ലോകകപ്പ് നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരം സ്പാനിഷ് സ്പോർട്സ് സിവിലിയൻ ഓർഡറും സ്വന്തമാക്കിട്ടുണ്ട്.2010 മുതൽ മാഞ്ചസ്റ്റർ സിറ്റി താരമായ സിൽവ സിറ്റിക്കുവേണ്ടി 252 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Tuesday, August 14, 2018, 10:03 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+