വെസ്റ്റ്ഹാം യുണൈറ്റഡ് പരിശീലകനായി ഡേവിഡ് മോയസിനെ നിയമിച്ചു
ലണ്ടന്‍: വെസ്റ്റ്ഹാം യുണൈറ്റഡ് ഡേവിഡ് മോയസിനെ വീണ്ടും പരിശീലകനായി നിയമിച്ചു. പരിശീലകന്‍ മാനുവേല്‍ പെല്ലഗ്രീനിയെ ക്ലബ്ബ് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. പതിനെട്ടു മാസത്തേക്കാണ് മോയെസുമായുള്ള കരാര്‍. 2017-18 കാലയളവില്‍ വെസ്റ്റ്ഹാം പരിശീലകനായിരുന്ന മോയെസിന് ഇത് ക്ലബ്ബിലേക്കുള്ള രണ്ടാം വരവാണ്. ആദ്യ തവണ ആറുമാസമായിരുന്നു പരിശീലകനായിരുന്നത്.
സീസണില്‍ മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് വെസ്റ്റ്ഹാം. 19 കളികളില്‍നിന്നും 19 പോയന്റുമായി പോയന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് വെസ്റ്റ്ഹാം. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ടീമിനെ കരകയറ്റുകയാകും പുതിയ പരിശീലകന്റെ ലക്ഷ്യം. ബോണ്‍മൗത്തമായി അടുത്തദിവസം നടക്കാനിരിക്കുന്ന മത്സരത്തില്‍ മോയെസ് ആയിരിക്കും ടീമിന്റെ പരിശീലകന്‍. അതേസമയം, എവര്‍ട്ടന്‍ പരിശീലകനായി കഴിവ് തെളിയിച്ച മോയസ് പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയെങ്കിലും പുറത്താക്കുകയായിരുന്നു.

ലെസ്റ്റര്‍ സിറ്റിയോട് 2-1ന് തോറ്റതോടെയാണ് പെല്ലഗ്രീനിയുടെ പരിശീലക സ്ഥാനം തെറിച്ചത്. ടീമിന്റെ പ്രകടനം നിരാശാജനകമാണെന്നും ഇത്തരമൊരു തീരുമാനമല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നെന്നും ക്ലബ്ബ് ചെയര്‍മാന്‍ ഡേവിഡ് സുള്ളിവന്‍ പറഞ്ഞു. ടീമിനെ വിജയവഴിയിലെത്തുകയാണ് ലക്ഷ്യം. ടീമിനെ മുന്‍നിരയിലെത്തിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018 മെയില്‍ ആണ് പെല്ലഗ്രിനി വെസ്റ്റ്ഹാമിന്റെ ചുമതലയേല്‍ക്കുന്നത്. മൂന്നുവര്‍ഷത്തെ കരാറുമായി ടീമിലെത്തിയ പരിശീലകന് മികച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications