മഞ്ഞപ്പടയെ രക്ഷിക്കാൻ ഡേവിഡ് ജെയിംസ് വീണ്ടും വരുന്നു! പരിശീലകനായി ഉടൻ ചുമതലയേൽക്കും...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജെയിംസിനെ നിയമിച്ചു. നേരത്തെ ഐഎസ്എൽ ആദ്യ സീസണിലും ഡേവിഡ് ജെയിംസ് മഞ്ഞപ്പടയെ പരിശീലിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിൽ ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യോഗത്തിലാണ് ഡേവിഡ് ജെയിംസിനെ വീണ്ടും പരിശീലകനായി തിരഞ്ഞെടുത്തത്.
റെനെ മ്യൂളൻസ്റ്റീൻ പരിശീലകസ്ഥാനം രാജിവെച്ചതോടെയാണ് ഡേവിഡ് ജെയിംസിന് വീണ്ടും നറുക്കുവീണത്. കഴിഞ്ഞദിവസം രാത്രി മലേഷ്യയിൽ നിന്നും കൊച്ചിയിലെത്തിയ ഡേവിഡ് ജെയിംസ്, ഉടൻ തന്നെ ബ്ലാസ്റ്റേഴ്സ് ക്യാമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഈ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സിനെ ഡേവിഡ് ജെയിംസ് വിജയക്കുതിപ്പിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞദിവസം അപ്രതീക്ഷിതമായാണ് റെനെ മ്യൂളൻസ്റ്റീൻ രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് മാനേജ്മെന്റ് രാജി ചോദിച്ചുവാങ്ങുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. സീസണിൽ ഇതുവരെ ഒരു മത്സരം മാത്രം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലും ഏറെ പിന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications