Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന് തിരിച്ചടി, സൂപ്പർ താരം ഇനി റഷ്യൻ ലോകകപ്പിൽ കളിക്കില്ല..

റഷ്യൻ ലോകകപ്പ് ക്വാട്ടർ ഫൈനലിൽ ബെൽജിയത്തെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. ബ്രസീലിന്റെ മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക് താരമായ ഡാനിലോ ഇനി റഷ്യൻ ലോകകപ്പിൽ കളിക്കില്ല.ബ്രസീലിന്റെ ആദ്യ മത്സരത്തിൽ തന്നെ താരത്തിന് പരിക്കേറ്റിരുന്നു എന്നാൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയും താരത്തിന് വീണ്ടും പരിക്കേറ്റതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത് .പരിക്ക് അത്ര ഗുരുതരമല്ലെന്ന വാർത്തകളാണ് ആദ്യം വന്നത്തെങ്കിലും, താരത്തിന് ലോകകപ്പിൽ തുടരാൻ സാധിക്കില്ലെന്ന് ബ്രസീൽ ഔദ്യോദികമായി സ്ഥിതികരിക്കുകയായിരുന്നു.ഡാനിലോയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ പൊളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തിന്റെ പൊസിഷനിൽ കോറിന്തിൻസിന്റെ താരമായ ഫെഗ്ണറായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ കളിക്കുക.എന്നാൽ ഡാനിലോയുടെ അത്ര പരിചയസമ്പത് താരത്തിനില്ലാത്തതാണ് ബ്രസീലിന് തിരിച്ചടിയാകുന്നത്.

danilo

ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ പി എസ് ജി സൂപ്പർ താരമായ ഡാനി ആൽവസിന് പരിക്കേറ്റതുകാരണമാണ് ഫെഗ്ണറെ ബ്രസീൽ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്.ഇപ്പോൾ ഡാനിലോ കൂടെ പരിക്കേറ്റ് പിൻവാങ്ങിയതോടെ റൈറ്റ് ബാക്ക് പൊസിഷനിൽ ഫെഗ്ണർ മാത്രമേ ഉള്ളു.അതുപോലെ ലെഫ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന റയൽ മാഡ്രിഡ് താരം മാഴ്‌സെലോയും പരിക്കിന്റെ പിടിയിലാണ്.മാഴ്‌സെലോയ്ക്ക് പകരമായി കഴിഞ്ഞ മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് താരമായ ഫിലിപ്പെ ലൂയിസാണ് കളത്തിലിറങ്ങിയത്.ബെൽജിയത്തിനെതിരെ മാഴ്‌സെലോ കളിക്കുമെന്ന വാർത്തകളും വരുന്നുണ്ട്.

Story first published: Friday, July 6, 2018, 10:29 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+