Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്ററിഡ്ജ് വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്; തുര്‍ക്കി ക്ലബ്ബില്‍നിന്നും പുറത്തേക്ക്

ലണ്ടന്‍: മുന്‍ ലിവര്‍പൂള്‍ താരം ഡാനിയേല്‍ സ്റ്ററിഡ്ജ് വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കി ക്ലബ്ബ് ട്രബ്‌സ്‌പോണ്‍സറില്‍നിന്നും താരം വിടുതല്‍ വാങ്ങിയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. സീസണ്‍ അവസാനിക്കാന്‍ ഇനിയും മൂന്നുമാസം ശേഷിക്കേയാണ് സ്റ്ററിഡ്ജിന്റെ മടക്കം. നേരത്തെ ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ തിളങ്ങിയ താരം തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍നിന്നും തുര്‍ക്കിയിലെത്തിയത്.

കഴിഞ്ഞ ഓഗസ്തിലാണ് താരം തുര്‍ക്കി ക്ലബ്ബമായി കരാറിലെത്തുന്നത്. എന്നാല്‍, ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പാടുപെട്ടു. ആകെ 15 കളികളില്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനിറങ്ങിയത്. ഏഴു ഗോളുകളും നേടി. ഇംഗ്ലണ്ടില്‍ നേരിട്ട ഫിറ്റ്‌നസ് പ്രശനം തന്നെയാണ് സ്റ്ററിഡ്ജിന് തുര്‍ക്കിയിലും വിനയായത്. ഒത്തുതീര്‍പ്പു പ്രകാരമാണ് കരാര്‍ തീരുന്നതിനു മുന്‍പേ മടങ്ങുന്നതെന്ന് ക്ലബ്ബ് അറിയിച്ചു.

danielsturridge

ജനുവരി ട്രാന്‍സ്ഫറില്‍ സ്റ്ററിഡ്ജ് പ്രീമിയര്‍ ലീഗില്‍ മടങ്ങിയെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആസ്റ്റണ്‍ വില്ലയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലവത്തായില്ല. അമേരിക്കന്‍ സോക്കര്‍ ലീഗിലേക്കും സ്റ്ററിഡ്ജിന് നോട്ടമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരിയര്‍ തുടങ്ങിയ താരം മൂന്നുവര്‍ഷം അവിടെ ചെലവഴിച്ചശേഷമാണ് ചെല്‍സിയിലെത്തുന്നത്. 2009 മുതല്‍ 2013വരെ ചെല്‍സിക്കായി ബൂട്ടുകെട്ടി. പിന്നീട് ബോള്‍ട്ടനിലേക്ക് ലോണിലെത്തിയ താരം അവിടെനിന്നുമാണ് ലിവര്‍പൂളിലെത്തുന്നത്.

Story first published: Monday, March 2, 2020, 17:05 [IST]
Other articles published on Mar 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+