Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തൊട്ടതെല്ലാം പൊന്നാക്കുന്ന മഞ്ഞപ്പടയാളി; കിരീട നേട്ടത്തില്‍ റെക്കോഡിട്ട് ഡാനി ആല്‍വസ്

റിയോ ഡി ജെനെയ്‌റോ: കോപ്പാ അമേരിക്കയില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍ കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പട കിരീടമുയര്‍ത്തിയപ്പോള്‍ ബ്രസീല്‍ നായകനായ ഡാനി ആല്‍വസിന്റെ കരിയറിലെ നാഴികക്കല്ലുകൂടിയായിരുന്നു അത്. കിരീട നേട്ടത്തില്‍ മറ്റെല്ലാ താരങ്ങള്‍ക്കും മുകളിലായി ഒരു സ്ഥാനമാണ് ആല്‍വസ് നേടിയെടുത്തത്. താരത്തിന്റെ കരിയറിലെ 40ാം കിരീടമാണ് കോപ്പാ അമേരിക്കയിലൂടെ നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ഫുട്‌ബോള്‍ താരമെന്ന ബഹുമതിയും ആല്‍വസ് സ്വന്തം പേരിലാക്കി.

dani alves

2001ല്‍ ബഹീറ ക്ലബ്ബിനൊപ്പം കരിയര്‍ ആരംഭിച്ച ആല്‍വസ് കളിച്ചിടത്തെല്ലാം പ്രതിഭ തെളിയിച്ചു.2002ല്‍ സെവിയ്യയിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ രാശി തെളിഞ്ഞു.2018ല്‍ ലാ ലിഗ ചാമ്പ്യന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് ആല്‍വസ് എത്തിയതോടെ താരത്തിന്റെ മൂല്യമുയര്‍ന്നു.എട്ട് കൊല്ലം ബാഴ്‌സയ്‌ക്കൊപ്പം പന്ത് തട്ടിയ അദ്ദേഹം 247 മത്സരങ്ങളില്‍ നിന്ന് 14 ഗോളും നേടി.ബാഴ്‌സയ്‌ക്കൊപ്പമാണ് ആല്‍വസ് കൂടുതല്‍ കിരീടം നേടിയത്. 24 തവണയാണ് ബാഴ്‌സ ജഴ്‌സിയില്‍ ആല്‍വസ് കിരീടമുയര്‍ത്തിയത്.

ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്
2016-17 സീസണില്‍ യുവന്റസിനുവേണ്ടി കളിച്ച അദ്ദേഹം തൊട്ടടുത്ത സീസണില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറി.രണ്ട് സീസണുകളായി ഫ്രഞ്ച് ക്ലബ്ബിന്റെ പ്രതിരോധത്തിലെ വിശ്വസ്തനായ കാവലാളാണ് ആല്‍വസ്. 2003ല്‍ ബ്രസീല്‍ അണ്ടര്‍ 20 ടീമിനുവേണ്ടി കളിച്ച താരം 2006ലാണ് ബ്രസീല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദേശീയ ജഴ്‌സിയില്‍ എട്ട് ഗോളാണ് ആല്‍വസ് നേടിയത്. ഇത്തവണത്തെ കോപ്പാ അമേരിക്കയില്‍ നെയ്മര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് 36കാരനായ താരത്തെ ബ്രസീല്‍ ക്യാപ്റ്റനാക്കിയത്.

Story first published: Monday, July 8, 2019, 17:24 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+