ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്
ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ ജൂലൈ 9ന് നടക്കാനിരിക്കെ ഫൈനലില്‍ എത്തുന്ന ടീമുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ഇന്ത്യ ന്യൂസിലന്‍ഡുമായും ഇംഗ്ലണ്ട് ഓസ്‌ട്രേലിയയുമായാണ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ഇരു മത്സരവും കടുക്കുമെങ്കിലും ജോണ്ടി റോഡ്‌സിന് തന്റെ നിഗമനം പിഴയ്ക്കില്ലെന്നാണ് പ്രതീക്ഷ.

ലീഗ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തിയത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമെത്തി. ഇന്ത്യ ഒരു മത്സരം മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ തോറ്റത്. ഓസ്‌ട്രേലിയ രണ്ടും ഇംഗ്ലണ്ട് മൂന്നും മത്സരങ്ങള്‍ തോറ്റു. പാക്കിസ്ഥാനെതിരെ നെറ്റ് റണ്‍നിരക്കില്‍ മറികടന്നാണ് ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചത്.
സെമി ഫൈനല്‍ മത്സരങ്ങളില്‍ ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയും ഫൈനലിലെത്തുമെന്നാണ് ജോണ്ടി റോഡ്‌സിന്റെ പ്രവചനം. ഇത്തരമൊരു പ്രവചനം നടത്തുമ്പോഴും ഒരു ടീമും ഫേവറിറ്റുകളല്ലെന്നും റോഡ്‌സ് പറയുന്നുണ്ട്. എല്ലാ ലോകകപ്പുകളില്‍ മികച്ച പ്രകടനം നടത്താറുള്ള ദക്ഷിണാഫ്രിക്ക ഇത്തവണ തിളങ്ങാതെയാണ് മടങ്ങുന്നത്. ഇതേക്കുറിച്ച് മുന്‍താരം പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയുടേത് മികച്ച ഇലവന്‍ അല്ലെന്നാണ് റോഡ്‌സിന്റെ അഭിപ്രായം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിലെ റിസല്‍ട്ടുകള്‍ അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ ലോകകപ്പില്‍ മികച്ച കളിക്കാര്‍ക്ക് എത്താനുമായില്ല. മികച്ച ഇലവന്‍ ആണോ എന്നുപോലും ഉറപ്പില്ലാത്ത കളിക്കാരുമായി ലോകകപ്പ് പോലുള്ള വേദിയില്‍ എങ്ങിനെ തിളങ്ങാനാണെന്നും റോഡ്‌സ് ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications