Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലന്‍ദ്യോറില്‍ ആര് മുത്തമിടും; സാധ്യത ഈ അഞ്ച് പേരില്‍ നിന്ന്, ചരിത്രം രചിക്കുമോ വാന്‍ ഡിക്ക്?

ബാലൻ ഡി ഓറിൽ ഇത്തവണ ആര് ? | Oneindia Malayalam

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളിന്റെ ആവേശ സീസണിന് കൊടിയിറങ്ങി താരങ്ങള്‍ ദേശീയ ടീമിനൊപ്പമുള്ള മത്സരത്തിന് തയ്യാറെടുക്കുകയാണ്. കോപ്പാ അമേരിക്കയ്ക്കായി അണിയറയില്‍ ടീമുകള്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഫുട്‌ബോളിന്റെ ഒരു സീസണ്‍ കൂടി അവസാനിച്ചതോടെ ഇനി അറിയേണ്ടത് സീസണിലെ മികച്ച താരമാരെന്നതാണ്. യൂറോപ്പിലും സ്‌പെയിനിലും ഇംഗ്ലണ്ടിലുമെല്ലാം കൊമ്പന്മാര്‍ ബാലന്‍ദ്യോറെന്ന ബഹുമതിക്കായുള്ള മത്സരത്തിലാണ്. സീസണില്‍ മികച്ച പ്രകടനത്തോടെ നിരവധി താരങ്ങള്‍ ഇത്തവണ ബാലന്‍ദ്യോറിന് സാധ്യത കല്‍പ്പിക്കപ്പെടുന്നുവരുടെ പട്ടികയിലുണ്ട്.

ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. എന്നാല്‍ മുഖ്യ എതിരാളി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇത്തവണ അത്ര ശോഭിച്ചില്ല. സാധ്യതാ പട്ടികയില്‍ ഇടം പിടിക്കുന്നുണ്ടെങ്കിലും റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്കുള്ള കൂടുമാറ്റത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ബാലന്‍ദ്യോറിനായുള്ള അവസാന ഘട്ട പട്ടികയുടെ സൂചനകള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ഈ അഞ്ച് പേര്‍ക്കാണ്. അവര്‍ ആരൊക്കെയാണെന്ന് ചുവടെ.


സാദിയോ മാനെ

സാദിയോ മാനെ

ലിവര്‍പൂളിന്റെ സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയാണ് സാധ്യതാ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടം നേടിയ ഒരാള്‍. പ്രീമിയര്‍ ലീഗില്‍ 22 ഗോളുമായി കസറിയ മാനെ സഹതാരം മുഹമ്മദ് സലാഹിനൊപ്പം ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ കിരീട നേട്ടത്തിലും നിര്‍ണ്ണായകമായ താരം 13 യൂറോപ്യന്‍ മത്സരത്തില്‍ നിന്ന് നാല് ഗോളും ഒരു അസിസ്റ്റും നേടി.ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപിന്റെ വിശ്വസ്തനായ മാനെ ബാലന്‍ദ്യോറിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിക്കുമെന്നുറപ്പ്.

മുഹമ്മദ് സലാഹ്

മുഹമ്മദ് സലാഹ്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍. ഈജിപ്ഷ്യന്‍ മെസ്സിയെന്ന വിളിപ്പേരിനെ മാറ്റി മെസ്സിക്കൊപ്പം കിടപിടിക്കാന്‍ കെല്‍പ്പുള്ളവനായി ചുരുങ്ങിയ കാലം കൊണ്ട് സലാഹ് മാറി. 22 ഗോളുമായി തുടര്‍ച്ചയായ രണ്ടാം സീസണിലും സലാഹ് പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് ഗോളുമായി ലിവര്‍പൂളിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു സലാഹിന്റേത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യുവന്റസ് സ്‌ട്രൈക്കര്‍ സീരി എയില്‍ 31 മത്സരത്തില്‍ നിന്ന് 21 ഗോളാണ് നേടിയത്. ഇറ്റാലിയന്‍ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡോയ്ക്ക് കരുത്താകുന്നത് പോര്‍ച്ചുഗലിനെ യുവേഫ നാഷന്‍സ് ലീഗില്‍ ചാമ്പ്യന്മാരാക്കിയതാണ്. സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഹാട്രിക്കുമായി റൊണാള്‍ഡോ തിളങ്ങി. ഫൈനലില്‍ ഹോളണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്.

ലയണല്‍ മെസ്സി

ലയണല്‍ മെസ്സി

ബാഴ്‌സലോണയുടെ ഇതിഹാസ താരം. സാധ്യതാ പട്ടികയുടെ മുന്‍നിരയില്‍ത്തന്നെ മെസ്സിയുണ്ട്. ലാ ലിഗയില്‍ 36 ഗോളുമായി ലാ ലിഗയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മെസ്സി ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കി.ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളുമായി മെസ്സിയായിരുന്നു ടോപ് സ്‌കോറര്‍. ബാഴ്‌സയ്ക്ക് ലാ ലിഗ കിരീടം മാത്രമാണ് നേടാനായതെന്നതാണ് മെസ്സിക്ക് തിരിച്ചടി.

വിര്‍ജില്‍ വാന്‍ ഡിക്ക്

വിര്‍ജില്‍ വാന്‍ ഡിക്ക്

ലിവര്‍പൂളിന്റെ ഹോളണ്ട് ഡിഫന്‍ഡര്‍. ഇത്തവണത്തെ ബാലന്‍ദ്യോറിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് വാന്‍ ഡിക്കിനാണ്. പ്രതിരോധത്തിലൂടെ ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ശോഭിച്ച വാന്‍ ഡിക്കിനായിരുന്നു പി.എഫ്.എയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ്. ഹോളണ്ടിനെ യുവേഫ നാഷന്‍സ് ലീഗ് ഫൈനലിലേക്ക് നയിച്ചതും ബാലന്‍ദ്യോറിലേക്ക് വാന്‍ ഡിക്കിനെ അടുപ്പിക്കുന്നു.

Story first published: Tuesday, June 11, 2019, 9:34 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+