വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഷൂട്ടൗട്ടില്‍ റഷ്യ പിടഞ്ഞു വീണു... ത്രില്ലറില്‍ ക്രൊയേഷ്യ, സെമി ലൈനപ്പ് റെഡി

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് റഷ്യയെ ക്രൊയേഷ്യ കീഴടക്കിയത്

1
958080
1

സോച്ചി: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ റഷ്യയുടെ സ്വപ്‌നതുല്യമായ കുതിപ്പിന് ക്രൊയേഷ്യ ബ്രേക്കിട്ടു. ലോകകപ്പിലെ നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ ക്രൊയേഷ്യ അടിയറവ് പറയിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3ന്റെ ജയമാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. ഇതോടെ സെമി ലൈനപ്പ് പൂര്‍ത്തിയായി. ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടും.

ക്രൊയേഷ്യ- റഷ്യ പോര് നിശ്ചിത സമയത്ത് സ്‌കോര്‍ 1-1നു പിരിഞ്ഞതോടെ എക്‌സ്ട്രാടൈമിലേക്കു നീളുകയായിരുന്നു. എക്‌സ്ട്രാടൈമിന്റെ ആദ്യ പകുതിയില്‍ ക്രൊയേഷ്യ 2-1ന്റെ ലീഡ് നേടി. ദൊമാഗോ വിദയായിരുന്നു സ്‌കോറര്‍. ഈ ഗോളില്‍ ക്രൊയേഷ്യ ജയവും സെമിയും സ്വപ്‌നം കണ്ടെങ്കിലും റഷ്യക്കു തോല്‍ക്കാന്‍ മനസ്സുണ്ടായിരുന്നില്ല. എക്‌സ്ട്രാടൈമിന്റെ രണ്ടാംപകുതിയില്‍ മരിയയോ ഫെര്‍ണാണ്ടസിലൂടെ റഷ്യ സമനില പിടിച്ചുവാങ്ങി. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടില്‍ അഞ്ചു കിക്കുകളില്‍ നാലെണ്ണം ക്രൊയേഷ്യ ഗോളാക്കിയപ്പോള്‍ റഷ്യക്കു മൂന്നെണ്ണമാണ് ഗോളാക്കാനായത്. ഒരു പെനല്‍റ്റി ഗോളി തടുത്തു. മറ്റൊന്നു റഷ്യ പുറത്തേക്കടിക്കുകയും ചെയ്യുകയായിരുന്നു.

ഡെനിസ് ചെറിഷേവിന്റെ സൂപ്പര്‍ ഗോളില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 31ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍ എട്ടു മിനിറ്റിനുള്ളില്‍ ആന്ദ്രെ ക്രമാറിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് രണ്ടാം ഗോളിനായി ഇരുടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും 90 മിനിറ്റില്‍ സ്‌കോര്‍ ഇളക്കം തട്ടാതെ നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് എക്‌സ്ട്രാടൈം വേണ്ടി വന്നത്.

Jul 08, 2018, 2:46 am IST

ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌

Jul 08, 2018, 2:27 am IST

ക്രൊയേഷ്യ- നിര്‍ണായക പെനല്‍റ്റി ഇവാന്‍ റാക്കിറ്റിച്ച് ഗോളാക്കി... ക്രൊയേഷ്യ നേടി (4-3). ത്രസിപ്പിക്കുന്ന ജയത്തോടെ ക്രൊയേഷ്യ സെമി ഫൈനലില്‍ കടന്നു

Jul 08, 2018, 2:26 am IST

റഷ്യ- ക്യുസേവിന്റെ പെനല്‍റ്റി ഗോള്‍... (3-3)

Jul 08, 2018, 2:26 am IST

ക്രൊയേഷ്യ- വിദയുടെ പെനല്‍റ്റി... ഗോള്‍ (3-2)

Jul 08, 2018, 2:26 am IST

റഷ്യ- സെര്‍ജി ഇനാഷെവിച്ച്... ഗോള്‍ (2-2)

Jul 08, 2018, 2:26 am IST

ക്രൊയേഷ്യ- ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി... ഗോള്‍ (2-1)

Jul 08, 2018, 2:26 am IST

റഷ്യ- മരിയോ ഫെര്‍ണാണ്ടസ് പെനല്‍റ്റി പുറത്തേക്കടിച്ചു പാഴാക്കി (1-1)

Jul 08, 2018, 2:26 am IST

ക്രൊയേഷ്യ- മറ്റെയോ കൊവാസിച്ചിന്റെ പെനല്‍റ്റി ഗോളി അകിന്‍ഫീവ് ബ്ലോക്ക് ചെയ്തു (1-1)

Jul 08, 2018, 2:26 am IST

റഷ്യ- അലന്‍ സഗോയേവിന്റെ പെനല്‍റ്റി- ഗോള്‍ (1-1)

Jul 08, 2018, 2:26 am IST

ക്രൊയേഷ്യയുടെ ഊഴം... മാര്‍സെലോ ബ്രോസോവിച്ച്- ഗോള്‍ (1-0)

Jul 08, 2018, 2:25 am IST

ഷൂട്ടൗട്ടില്‍ ആദ്യ പെനല്‍റ്റിയെടുക്കുന്നത് റഷ്യ... സ്‌മൊലോവിന്റെ പെനല്‍റ്റി ഗോളി സ്യുബാസിച്ച് തടുത്തിട്ടു (0-0)

Jul 08, 2018, 2:07 am IST

എക്‌സ്ട്രാടൈമും അവസാനിച്ചു... ഇനി പെനല്‍റ്റി ഷൂട്ടൗട്ട്‌

Jul 08, 2018, 2:04 am IST

ബോക്‌സിന് തൊട്ടരികില്‍, വലതു മൂലയില്‍ വച്ച് റഷ്യക്ക് അനുകൂലമായി ഫ്രീകിക്ക്. സെഗോയേവിന്റെ അതിമനോഹരമായ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോളി സ്യുബാസിച്ച് കാഴ്ചക്കാരനായിരുന്നു

Jul 08, 2018, 2:02 am IST

114ാം മിനിറ്റില്‍ മരിയോ ഫെര്‍ണാണ്ടസാണ് റഷ്യന്‍ പ്രതീക്ഷകള്‍ക്കു പുതുജീവനേകി മരിയോ ഫെര്‍ണാണ്ടസ് ടീമിന്റെ സമനില ഗോള്‍ കണ്ടെത്തിയത്‌

Jul 08, 2018, 2:01 am IST

ഗോള്‍!! റഷ്യ ഗോള്‍ തിരിച്ചടിച്ചു (2-2), വാട്ട് എ മാച്ച്‌

Jul 08, 2018, 1:51 am IST

എക്‌സ്ട്രാടൈമിന്റെ രണ്ടാം പകുതി തുടങ്ങി

Jul 08, 2018, 1:50 am IST

എക്‌സ്ട്രാടൈമിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്രൊയേഷ്യ 2-1ന് മുന്നില്‍. 15 മിനിറ്റ് കൂടി ലീഡ് നിലനിര്‍ത്താനായാല്‍ ക്രൊയേഷ്യക്കു സെമിയിലേക്ക് മുന്നേറാം

Jul 08, 2018, 1:46 am IST

വലതുമൂലയില്‍ നിന്നുള്ള ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണര്‍ കിക്കില്‍ വിദയുടെ ഹെഡ്ഡര്‍ റഷ്യന്‍ താരം ക്യുടെപോവ് നോക്കി നില്‍ക്കെ ഗോളി അകിന്‍ഫീവിനെയും കാഴ്ചക്കാരനാക്കി നിര്‍ത്തി വലയില്‍ പതിക്കുകയായിരുന്നു. അപ്രതീക്ഷിത ഗോളില്‍ റഷ്യ അക്ഷരാര്‍ഥത്തില്‍ ഞെട്ടി

Jul 08, 2018, 1:43 am IST

100ാം മിനിറ്റില്‍ ദൊമാഗോ വിദയാണ് ക്രൊയേഷ്യക്കായി സ്‌കോര്‍ ചെയ്തത്‌

Jul 08, 2018, 1:42 am IST

ഗോള്‍!! ക്രൊയേഷ്യ മല്‍സരത്തില്‍ 2-1ന് മുന്നില്‍

Jul 08, 2018, 1:31 am IST

എക്‌സ്ട്രാടൈമിന്റെ ആദ്യ പകുതി ആരംഭിച്ചു

Jul 08, 2018, 1:26 am IST

റഫറിയുടെ വിസില്‍... 90 മിനിറ്റ് പൂര്‍ത്തിയായപ്പോഴും സ്‌കോര്‍ 1-1 തന്നെ. ഇതോടെ മല്‍സരം എക്‌സ്ട്രാടൈമിലേക്ക്

Jul 08, 2018, 1:13 am IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്... സ്‌കോറില്‍ ഇപ്പോഴും മാറ്റമില്ല

Jul 08, 2018, 1:03 am IST

മല്‍സരം 75 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. ഇരുടീമും 1-1ന് ഒപ്പത്തിനൊപ്പം തുടരുന്നു

Jul 08, 2018, 12:54 am IST

60ാം മിനിറ്റില്‍ ക്രൊയേഷ്യ കളിയില്‍ ലീഡ് നേടേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യം അവരെ ചതിച്ചു. ബോക്‌സിനുള്ളില്‍ വച്ച് ക്രമാറിച്ചിന്റെ ഷോട്ട് ഗോളി അകിന്‍ഫീവ് ബ്ലോക്ക് ചെയ്തപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് ഇവാന്‍ പെരിസിച്ചിന്. ആറു വാര മാത്രം അകലെ നിന്ന് പെരിസിച്ച് തൊടുത്ത താഴ്ന്ന ഷോട്ട് ഇടതു പോസ്റ്റില്‍ തട്ടി ഗോള്‍വരയ്ക്ക് തൊട്ടരികിലൂടെ പുറത്തേക്ക് തെറിക്കുകയായിരുന്നു

Jul 08, 2018, 12:41 am IST

ക്രൊയേഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളില്‍ കാണുന്നത്‌

Jul 08, 2018, 12:35 am IST

രണ്ടാം പകുതിക്ക് തുടക്കം

Jul 08, 2018, 12:24 am IST

ആദ്യപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 08, 2018, 12:18 am IST

ഒന്നാംപകുതി അവസാനിച്ചു. സ്‌കോര്‍ 1-1

Jul 08, 2018, 12:17 am IST

റഷ്യന്‍ താരം ചെറിഷേവിന്റെ സൂപ്പര്‍ ഗോള്‍ കാണാം

Jul 08, 2018, 12:16 am IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകള്‍.... ഇരുടീമും 1-1ന് ഒപ്പത്തിനൊപ്പം തന്നെ

Jul 08, 2018, 12:15 am IST

ഇടതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ പന്തുമായി ബോക്‌സിലേക്കു കയറിയ മരിയോ മാന്‍ഡ്യുകിച്ച് റഷ്യന്‍ ഡിഫന്‍ര്‍മാരെ കബളിപ്പിച്ച് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ക്രമാറിച്ച് മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു

Jul 08, 2018, 12:13 am IST

39ാം മിനിറ്റില്‍ ആന്ദ്രെ ക്രമാറിച്ചാണ് ക്രൊയേഷ്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്ന ഗോളിന് അവകാശിയായത്‌

Jul 08, 2018, 12:13 am IST

ഗോള്‍!! ക്രൊയേഷ്യ തിരിച്ചടിച്ചു (1-1)

Jul 08, 2018, 12:09 am IST

സ്യുബയ്‌ക്കൊപ്പം വണ്‍ ടു പാസ് കൈമാറിയ ഇടതുവിങിലൂടെ കുതിച്ചെത്തിയ ചെറിഷേവ് രണ്ടു ക്രൊയേഷ്യന്‍ താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തറഞ്ഞു കയറുമ്പോള്‍ ഗോള്‍കീപ്പര്‍ വെറും കാഴ്ചക്കാരനായിരുന്നു

Jul 08, 2018, 12:07 am IST

31ാം മിനിറ്റിലാണ് ആതിഥേയരെ ആവേശത്തിലാഴ്ത്തിയ ചെറിഷേവിന്റെ ഗോള്‍

Jul 08, 2018, 12:07 am IST

ഗോള്‍!!! റഷ്യ 1-0ന് മുന്നില്‍, ഡെനിസ് ചെറിഷേവിന്റെ സൂപ്പര്‍ ഗോള്‍

Jul 07, 2018, 11:54 pm IST

ഇരുടീമും ഒന്നിനുപിറകെ ഒന്നായി മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എല്ലാം പാതിവഴിയില്‍ മുറിയുന്നു. അതുകൊണ്ട് തന്നെ പന്ത് പലപ്പോഴും ബോക്‌സിനുള്ളില്‍ പോലും കയറാതെ മടങ്ങുകയാണ്‌

Jul 07, 2018, 11:52 pm IST

മല്‍സരം 20 മിനിറ്റ് പിന്നിട്ടപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു

Jul 07, 2018, 11:41 pm IST

ആദ്യ അഞ്ചു മിനിറ്റിലെ റഷ്യയുടെ ആവേശമടങ്ങി. ഇപ്പോള്‍ ക്രൊയേഷ്യയാണ് മികച്ചു നില്‍ക്കുന്നത്. റഷ്യന്‍ ഗോള്‍മുഖത്തേക്ക് ക്രൊയേഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍

Jul 07, 2018, 11:35 pm IST

തുടക്കത്തില്‍ തന്നെ അറ്റാക്കിങ് മൂഡിലാണ് റഷ്യ... ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെ തുടരെയുള്ള മുന്നേറ്റങ്ങള്‍, ക്രൊയേഷ്യ പ്രതിരോധത്തിലേക്ക് വലിയുന്നു

Jul 07, 2018, 11:32 pm IST

പീീീപ്്.... വിസില്‍ മുഴങ്ങി, ക്രൊയേഷ്യ- റഷ്യ ക്വാര്‍ട്ടര്‍ പോരിന് തുടക്കം

Jul 07, 2018, 11:19 pm IST

ലൈനപ്പ് ഇങ്ങനെ

Jul 07, 2018, 11:17 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Story first published: Sunday, July 8, 2018, 2:48 [IST]
Other articles published on Jul 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X