For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറോണ പടരുമ്പോള്‍ സഹായ ഹസ്തവുമായി റൊണാള്‍ഡോ, താരത്തിന്റെ ഹോട്ടലുകള്‍ ആശുപത്രിയാക്കി മാറ്റുന്നു

ലിസ്ബന്‍: കൊറോണ വൈറസ് ലോകവ്യാപകമായി പടരുമ്പോള്‍ പോര്‍ച്ചുഗലിന് സഹായ ഹസ്തവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റിയനോ റൊണാള്‍ഡോ. തന്റെ എല്ലാ ഹോട്ടലുകളും ആശുപത്രിയാക്കി മാറ്റാനും കൊറോണ ബാധിതരെ സൗജന്യമായി ചികിത്സിക്കാനും റൊണാള്‍ഡോ തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പോര്‍ച്ചുഗീസ് പത്രങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത മാര്‍ക്കയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയിലേക്ക് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഉടന്‍ നിയമിച്ച് എത്രയും വേഗം ആശുപത്രി ആരംഭിക്കുമെന്നാണ് വിവരങ്ങളുള്ളത്. കൊറോണ ബാധിതരായ പോര്‍ച്ചുഗീസിലെ ജനങ്ങള്‍ക്ക് വലിയ കൈത്താങ്ങാകുന്ന റൊണാള്‍ഡോയും പ്രവര്‍ത്തിക്ക് വലിയ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. സി ആര്‍ 7 എന്ന പേരിലുള്ള ബ്രാന്‍ഡിലാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുള്ളത്. പോര്‍ച്ചുഗല്ലിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഹോട്ടലുകളും കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനായി വിട്ടുകൊടുക്കുമെന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും പ്രതികരിച്ച് പോര്‍ച്ചുഗീസ് മാധ്യമ പ്രവര്‍ത്തകന്‍ ഫിലിപ്പ് കാന്റാനോ രംഗത്തെത്തിയിരുന്നു.

എന്നാല്‍ വാര്‍ത്തയോട് ഇതുവരെ റൊണാള്‍ഡോ പ്രതികരിച്ചിട്ടില്ല. നിലവില്‍ കുടുംബത്തോടൊപ്പം പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ദിവസം ആരാധകരോട് കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൊറോണ വ്യാപിക്കുമ്പോഴും ധൈര്യത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നേരത്തെയും ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് റൊണാള്‍ഡോ. നിരവധി അനാധക്കുട്ടികളുടെയും രോഗികളുടെയും സംരക്ഷകനാണ് റൊണാള്‍ഡോ.

ronaldo

യുവന്റസിലെ റൊണാള്‍ഡോയുടെ സഹതാരമായ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. താരത്തിന് കൊറോണ ബാധിച്ചതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങളെല്ലാം നിരീക്ഷണിത്തിലായിരുന്നു. യുവന്റസ് താരങ്ങളെല്ലാം റുഗാനിയുമായി അടുത്തിടപഴകിയവരാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ മറ്റ് താരങ്ങളിലേക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു. താരങ്ങളെ നടത്തിയ പരിശോധനയില്‍ മറ്റാരെയും പോസിറ്റീവായി കണ്ടില്ല. നിലവില്‍ മിക്ക താരങ്ങളും കുടുംബത്തോടൊപ്പമാണുള്ളത്. ഏപ്രില്‍ പകുതിയോടെ മാത്രമെ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കൂവെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. യുവന്റസ് താരം പൗലോ ഡിബാലയ്ക്ക് കൊറോണയുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം കായിക മേഖലയെ പൂര്‍ണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ഏപ്രിലിലും രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും മത്സരങ്ങളെല്ലാം ഉപേക്ഷിക്കേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം.

Story first published: Monday, March 16, 2020, 15:17 [IST]
Other articles published on Mar 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+