Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലൺ ഡിയോർ; വാന്‍ ഡൈക്കിനെതിരെ ആഞ്ഞടിച്ച് ക്രിസ്റ്റിയാനോയുടെ സഹോദരി

പാരിസ്: ബാലൺ ഡിയോർ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡൈക്കിനെതിരെ ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി കാറ്റിയ അവിറോ. ബാലൺ ഡിയോർ പുരസ്‌കാരം സ്വന്തമാക്കിയ ലയണല്‍ മെസ്സിക്ക് പിന്നിലായി എത്തിയ വാന്‍ഡൈക്ക് പരിപാടിക്കിടെ നടത്തിയ ഒരു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോയെ പരിഹസിച്ചതാണ് സഹോചരിയെ ചൊടിപ്പിച്ചത്.

ക്രിസ്റ്റിയാനോയെ പരിഹസിച്ച് വാന്‍ഡൈക്ക്

ക്രിസ്റ്റിയാനോയെ പരിഹസിച്ച് വാന്‍ഡൈക്ക്

ഫുട്‌ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്ന പാരിസിലെ പുരസ്‌കാര ചടങ്ങില്‍ പോര്‍ച്ചുഗീസിന്റേയും യുവന്റസിന്റേയും താരമായ ക്രിസ്റ്റ്യാനോ എത്തിയിരുന്നില്ല. തനിക്ക് ഇത്തവണ അവാര്‍ഡ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്രിസ്റ്റിയാനോ മാറിനിന്നത്. ക്രിസ്റ്റിയാനോ ചടങ്ങിനെത്താത്തത് തനിക്ക് എതിരാളിയാകാന്‍ കഴിയില്ലെന്ന തോന്നലുകൊണ്ടാണോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വാന്‍ ഡൈക്കിനോട് ചോദിച്ചിരുന്നു. ക്രിസ്റ്റ്യാനോ എതിരാളിയായിരുന്നോ എന്നാണ് വാന്‍ഡൈക്ക് അതിന് മറുപടിയായി പറഞ്ഞത്.

വാന്‍ ഡൈക്കിനെതിരെ സഹോദരി

വാന്‍ ഡൈക്കിനെതിരെ സഹോദരി

വാന്‍ ഡൈക്കിന്റെ ട്രോളിനെതിരെ സഹോദരി കാറ്റിയ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഒപ്പമിരിക്കാനുള്ള യോഗ്യതപോലും വാന്‍ഡൈക്കിനില്ലെന്ന് കാറ്റിയ തുറന്നടിച്ചു. അഞ്ചു തവണ സഹോദരന്‍ ബാലൺ ഡിയോർ നേടിയിട്ടുണ്ട്. രാജ്യത്തിനുവേണ്ടി പലവട്ടം ടോപ് സ്‌കോററും മികച്ച താരവുമായി. താങ്കള്‍ എത്രയോ വര്‍ഷമായി കളിക്കുന്നു. എത്രയെണ്ണം കൈയ്യിലുണ്ടെന്നും സഹോദരി ചോദിച്ചു.

ഫൈനലില്‍ വീഴ്ത്തി

ഫൈനലില്‍ വീഴ്ത്തി

റൊണാള്‍ഡോ വിട്ടുനിന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സഹോദരന് പുരസ്‌കാരം ലഭിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ് എത്താതിരുന്നത്. ക്രിസ്റ്റ്യാനോ പോകും, ആയിരംതവണ തിരിച്ചുവരികയും ചെയ്യും. റയല്‍ മാഡ്രിഡ് എന്തെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നിങ്ങളെ തോല്‍പ്പിച്ചിട്ടുപോലുമുണ്ട്. നിങ്ങളുടെ ഓറഞ്ച് പടയേയും ഫൈനലില്‍ ക്രിസ്റ്റ്യാനോ വീഴ്ത്തിയിട്ടുണ്ട്. ക്രിസ്റ്റിയാനോയുടെ അത്രയും കിരീടം നേടിയതിനുശേഷം സംസാരിക്കൂവെന്നും കാറ്റിയ വാന്‍ഡൈക്കിനോട് പറഞ്ഞു.

ഐപിഎല്‍ ലേലം: രജിസ്റ്റര്‍ ചെയ്തത് 971 പേര്‍!! ഒരു അമേരിക്കന്‍ താരവും... ഇവരെ തൊട്ടാല്‍ പൊള്ളും

ഗൂഢാലോചനയെന്ന് സഹോദരി

ഗൂഢാലോചനയെന്ന് സഹോദരി

കഴിഞ്ഞവര്‍ഷം ലൂക്ക മോഡ്രിച്ച് ബാലൺ ഡിയോർ നേടിയപ്പോള്‍ ക്രിസ്റ്റിയാനോയുടെ മറ്റൊരു സഹോദരി വിമര്‍ശനവുമായി എത്തിയിരുന്നു. ബാലണ്‍ ഡിയോര്‍ അവാര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കാത്തതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു താരത്തിന്റെ മുതിര്‍ന്ന സഹോദരിയായ എല്‍മ ആരോപിച്ചത്. അവാര്‍ഡ് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം പണവും മാഫിയയുമാണ്. നമ്മള്‍ ജീവിക്കുന്ന ലോകം ജീര്‍ണത നിറഞ്ഞതും മാഫിയകളും പണവും നിയന്ത്രിക്കുന്നതുമാണെന്നും അന്ന് സഹോദരി ആരോപിച്ചു.

Story first published: Tuesday, December 3, 2019, 11:47 [IST]
Other articles published on Dec 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+