Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയുടെ പ്രൈവറ്റ് ജെറ്റ് മാഞ്ചസ്റ്ററില്‍, വീണ്ടും കൂടുമാറ്റമോ? ചിത്രം വൈറല്‍

ആധുനിക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം 40 പിന്നിട്ടെങ്കിലും ഇപ്പോഴും കളത്തില്‍ താരം സജീവമാണ്. പഴയ ഫോം ഇപ്പോള്‍ അവകാശപ്പെടാനാവില്ലെങ്കിലും അടുത്ത ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് റൊണാള്‍ഡോ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാന ലീഗുകളെല്ലാം കടന്ന് റൊണാള്‍ഡോ ഇപ്പോള്‍ സൗദി ക്ലബ്ബിലാണുള്ളത്. അല്‍ നാസറിനൊപ്പം റൊണാള്‍ഡോ കരാര്‍ പുതുക്കിയിരിക്കുകയാണ്.

ഒരു വര്‍ഷത്തേക്കാണ് റൊണാള്‍ഡോയും അല്‍ നാസറും തമ്മിലുള്ള പുതിയ കരാര്‍. റൊണാള്‍ഡോ ഒരു വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയതിന് കാരണം മറ്റൊരു വമ്പന്‍ ടീമിലേക്ക് കൂടുമാറുന്നതിനായാണെന്നാണ് റിപ്പോര്‍ട്ട്. അത്‌ലറ്റികോ മാഡ്രിഡ്, ചെല്‍സി ടീമുകളിലേക്ക് റൊണാള്‍ഡോ പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഈ രണ്ട് നീക്കങ്ങളും നടന്നിരുന്നില്ല. ഇപ്പോഴിതാ എല്ലാവരേയും ഞെട്ടിച്ച് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടാണ് വീണ്ടും സജീവമാകുന്നത്.

ഇതിന് തെളിവായി ഒരു ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രൈവറ്റ് ജെറ്റ് മാഞ്ചസ്റ്ററില്‍ എത്തിയ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഇതോടെ റൊണാള്‍ഡോ മാഞ്ചസ്റ്ററിലേക്ക് വീണ്ടും തിരിച്ചെത്താന്‍ പോവുകയാണെന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമാവുകയാണ്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ വിരളമാണെന്നതാണ് വസ്തുത. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്.

ടീമിലെ പല സൂപ്പര്‍ താരങ്ങളും ടീം വിടാന്‍ തയ്യാറെടുക്കുകയുമാണ്. എന്നാല്‍ മോശം ഫോമിലുള്ള റൊണാള്‍ഡോയെ വലിയൊരു പ്രതിഫലത്തില്‍ കൊണ്ടുവരാന്‍ യുണൈറ്റഡ് തയ്യാറാവാന്‍ സാധ്യത കുറവാണ്. റൊണാള്‍ഡോയെ ടീമിലെത്തിക്കുകയെന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പ്രായം താരത്തെ തളര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു വമ്പന്‍ കൂടുമാറ്റത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറായേക്കില്ലെന്ന് തന്നെ വിലയിരുത്താം.

cristiano ronaldo

റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇതിനിടെ റൊണാള്‍ഡോ തന്നെ വിരമിക്കല്‍ സൂചനകളും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയെ ടീമിലേക്കെത്തിക്കുകയെന്നത് മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് ഉറപ്പാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൂടുതല്‍ യുവതാരങ്ങളെ ടീമിലെത്തിച്ചത് ടീമിനെ ശക്തമാക്കാനാവും ശ്രമിക്കുക. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റ സാധ്യത വിരളമാണ്.

റൊണാള്‍ഡോയുടെ പ്രൈവറ്റ് ജെറ്റ് എന്തിന് മാഞ്ചസ്റ്ററില്‍ വന്നതെന്നത് പ്രസ്‌കതമായ ചോദ്യമാണ്. എന്നാല്‍ ഇതിനോട് ഔദ്യോഗികമായി റൊണാള്‍ഡോയെ താരവുമായി ബന്ധപ്പെട്ട വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ കൂടുമാറ്റ അഭ്യൂഹങ്ങളെല്ലാം വെറും അഭ്യൂഹമാണെന്ന് തന്നെ പറയാം. റൊണാള്‍ഡോ സൗദി ക്ലബ്ബിലൂടെത്തന്നെ ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, February 16, 2025, 15:46 [IST]
Other articles published on Feb 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+