Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത് ഇത് 11ാം തവണ... രണ്ട് തവണ മൂന്ന് മല്‍സരങ്ങളില്‍ വിലക്കും; തുടക്കം മാഞ്ചസ്റ്ററില്‍

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് 11 തവണയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുതല്‍ ഈ സീസണില്‍ ചേക്കേറിയ യുവന്റസ് വരെയുള്ള ടീമുകള്‍ക്കൊപ്പം കളിക്കുമ്പോഴാണ് റൊണാള്‍ഡോയ്ക്കു നേരെ റഫറി ചുവപ്പ് കാര്‍ഡ് ചൂണ്ടിയിട്ടുള്ളത്.

ചുവപ്പ് കാര്‍ഡ് കണ്ട് രണ്ട് തവണ മൂന്ന് വീതം മല്‍സരങ്ങളില്‍ സൂപ്പര്‍ താരത്തിന് വിലക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ബുധനാഴ്ച വലന്‍സിയക്കെതിരേയാണ് യുവന്റസ് താരമായ റൊണാള്‍ഡോയ്ക്ക് അവസാനമായി ചുവപ്പ് കാര്‍ഡ് കണ്ട് മല്‍സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടേണ്ടിവന്നത്.

തുടക്കം മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍

തുടക്കം മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകേയിലേക്ക് കുതിച്ചു മുന്നേറിയ താരമാണ് റൊണാള്‍ഡോ. താരത്തിന് ആദ്യ ചുവപ്പ് കാര്‍ഡ് ലഭിച്ചതും മാഞ്ചസ്റ്ററിനു വേണ്ടി കളിക്കുമ്പോള്‍ തന്നെയായിരുന്ന.

2004 മെയ് 15ന് ആസ്റ്റന്‍ വില്ലയ്‌ക്കെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയാണ് റൊണാള്‍ഡോയ്ക്ക് ആദ്യ ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പ്രീമിയര്‍ ലീഗ് സീസണിലെ അവസാന ദിനത്തിലെ മല്‍സരം കൂടിയായിരുന്നു അത്. രണ്ട് തവണ അനാവശ്യമായി ഫൗള്‍ അഭിനയിച്ചതിനാണ് റൊണാള്‍ഡോയ്ക്ക് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്.

മാഞ്ചസ്റ്ററിനൊപ്പം ചുവപ്പ് കാര്‍ഡ് ലഭിച്ചത് നാല് തവണ

മാഞ്ചസ്റ്ററിനൊപ്പം ചുവപ്പ് കാര്‍ഡ് ലഭിച്ചത് നാല് തവണ

നാല് തവണയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്നപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ആസ്റ്റന്‍ വില്ലയ്ക്കു പുറമേ, 2006ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയും 2007ല്‍ പോര്‍ട്‌സ്മൗത്തിനെതിരേയും 2008ല്‍ വീണ്ടും സിറ്റിക്കെതിരേയുമായിരുന്നു മാഞ്ചസ്റ്ററിനു വേണ്ടി കളിക്കുമ്പോള്‍ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിടേണ്ടിവന്നത്.

മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്

മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്

2007ല്‍ പോര്‍ട്‌സ്മൗത്തിനെതിരായ മല്‍സരത്തില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മൂന്ന് മല്‍സരങ്ങളില്‍ വിലക്കും വീണു. പോര്‍ട്‌സ്മൗത്ത് മിഡ്ഫീല്‍ഡര്‍ റിച്ചാര്‍ഡ് ഹ്യുഗ്‌സിനെ തലകൊണ്ടിടിച്ചതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയ്ക്ക് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചത്.

റയല്‍ മാഡ്രിഡില്‍ ആറ് തവണ

റയല്‍ മാഡ്രിഡില്‍ ആറ് തവണ

റയല്‍ മാഡ്രിഡ് താരമായിരുന്നപ്പോള്‍ ആറ് തവണയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു നേരെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയത്. 2009ല്‍ ലാലിഗ അരങ്ങേറ്റ സീസണില്‍ അല്‍മേരിയക്കെതിരേയും 2010ല്‍ മാലഗയ്‌ക്കെതിരേയും 2013ല്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേയും 2014ല്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരേയും 2015ല്‍ കോര്‍ഡോബയ്‌ക്കെതിരേയും 2017ല്‍ ബദ്ധവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരേയുമാണ് റയലിനു വേണ്ടി കളിക്കുമ്പോള്‍ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് മൂലം കളംവിടേണ്ടിവന്നത്.

വീണ്ടും മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്

വീണ്ടും മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു പിന്നാലെ റയല്‍ മാഡ്രിഡിലും ചുവപ്പ് കാര്‍ഡ് മൂലം റൊണാള്‍ഡോയ്ക്ക് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. 2014 ഫെബ്രുവരി രണ്ടിന് അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരേ നടന്ന മല്‍സരത്തിനിടെയാണ് റയല്‍ താരമായിരുന്ന റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡും വിലക്കും ലഭിച്ചത്.

അത്‌ലറ്റിക് ഡിഫന്‍ഡര്‍ കാര്‍ലോസ് ഗുര്‍പെഗിയുമായി മല്‍സരത്തിനിടെ കലഹിച്ചതിനെ തുടര്‍ന്നാണ് റഫറി റൊണാള്‍ഡോയ്ക്കു നേരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് മൂന്ന് മല്‍സരങ്ങളില്‍ വിലക്കും പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് ലഭിച്ചു.

ചാംപ്യന്‍സ് ലീഗിലെ ഏക ചുവപ്പ് കാര്‍ഡ്

ചാംപ്യന്‍സ് ലീഗിലെ ഏക ചുവപ്പ് കാര്‍ഡ്

ചാംപ്യന്‍സ് ലീഗില്‍ ആദ്യമായാണ് റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭി്ക്കുന്നത്. അതും യുവന്റസിനു വേണ്ടി ആദ്യമായി ചാംപ്യന്‍സ് ലീഗ് മല്‍സത്തിനിറങ്ങിയപ്പോള്‍. 2018 സെപ്തംബര്‍ 19ന് വലന്‍സിയക്കെതിരായ മല്‍സരത്തിനിടെയായിരുന്നു റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് കളംവിടേണ്ടിവന്നത്.

വലന്‍സിയ ഡിഫന്‍ഡര്‍ ജെയ്‌സണ്‍ മുറിള്ളോയുടെ തലയില്‍ തട്ടിയതിനാണ് റഫറി കളിയുടെ 29ാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്കു നേരെ ചുവപ്പ് കാര്‍ഡ് കാണിച്ചത്. വിവാദപരമായ ചുവപ്പ് കാര്‍ഡില്‍ വിശ്വസിക്കാനാവാതെ കരഞ്ഞു കൊണ്ടാണ് റൊണാള്‍ഡോ കളംവിട്ടത്.

Story first published: Thursday, September 20, 2018, 15:58 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+