മാഡ്രിഡ്: ഭൂമിയില്‍ ഇന്നേവരെ ഒരു താരത്തിനും ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫല വാഗ്ദാനവുമായി യുവന്റസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ. ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ പുറത്തായശേഷമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. റയല്‍ മാഡ്രിഡ് വിടാന്‍ സന്നദ്ധമാണെന്ന റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റിയാനോ റയല്‍ വിടമെന്ന സൂചന നല്‍കിയത്. ഇതോടെ താരം മാഞ്ചസ്റ്റര്‍ യുണൈറ്റിലേക്ക് മടങ്ങിപ്പോകുമെന്ന അഭ്യൂഹവുമുണ്ടായി. എന്നാല്‍, യുവന്റസിന്റെ ഏജന്റ് റൊണാള്‍ഡോയുമായി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
105 മില്യണ്‍ യൂറോയാണ് യുവന്റസ് താരത്തിന് വാഗ്ദാനം ചെയ്തത്. കൂടാതെ ഓരോ വര്‍ഷവും 26.5 മില്യണ്‍ യൂറോ വീതം വര്‍ധനവും ലഭിക്കും. പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. വാഗ്ദാനം സ്വീകരിച്ചാല്‍ പുതിയ സീസണില്‍ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസിന്റെ ജഴ്സിയിലാകും ഇനി ക്രിസ്റ്റ്യാനോയെ കാണാനാകുക.
ബാഴ്സലോണയില്‍ ലയണല്‍ മെസ്സിക്കും, പിഎസ്ജിയില്‍ നെയ്മര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് റയലില്‍ തനിക്ക് ലഭിക്കുന്നത് എന്നതില്‍ ക്രിസ്റ്റ്യാനോയ്ക്ക് അസ്വാരസ്യമുണ്ടായിരുന്നു. ഇതേചൊല്ലി റയല്‍ പ്രസിഡന്റ് ഫ് ളോറന്റീന പെരസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തതാണ് ഇപ്പോഴത്തെ കൂടുമാറ്റത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.