മകനിഷ്ടം മെസ്സിയെയെന്ന് റൊണാള്‍ഡോ
സൂറിച്ച്: പിതാവ് ലോകോത്തര ഫുട്‌ബോളര്‍ ആണെങ്കിലും ക്രിസ്റ്റിയാനോയുടെ മകനിഷ്ടം ലയണല്‍ മെസ്സിയെ. ക്രിസ്റ്റിയാനോ തന്നെയാണ് ഇക്കാര്യം ലയണല്‍ മെസ്സിയെ അറിയിച്ചത്. ലോക ഫുട്‌ബോളറെ തെരഞ്ഞെടുക്കാന്‍ സൂറിച്ചില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നു ചേര്‍ന്നപ്പോഴായിരുന്നു മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള അപൂര്‍വ സുന്ദര നിമിഷങ്ങള്‍ക്ക് മാധ്യമങ്ങള്‍ സാക്ഷ്യം വഹിച്ചത്.
മെസ്സിയും ക്രിസ്റ്റ്യാനോയുടെ കുടുംബവും അടുത്തിടപഴകുന്ന വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ ഫുട്‌ബോള്‍ ആരാധകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫിഫയുടെ ബലണ്‍ ഡി ഓര്‍ പുരസ്‌കാരച്ചടങ്ങിനിടെ മെസ്സി റൊണാള്‍ഡോയുടെ കുടുംബത്തിനരികിലേക്ക് നീങ്ങിയപ്പോള്‍ ക്രിസ്റ്റിയാനോ മകനെ മെസ്സിക്കരികിലേക്കയച്ചു.

എന്റെ മകന്‍ നിങ്ങളുടെ വലിയ ആരാധകനാണെന്നും എല്ലാ വീഡിയോയും ഇന്റര്‍നെറ്റില്‍ നിന്നും കാണാറുണ്ടെന്നും റൊണാള്‍ഡോ മെസ്സിയോട് പറഞ്ഞു. സൂപ്പര്‍ ഹീറോയായ മെസ്സിക്കരികില്‍ നാണിച്ചു നില്‍ക്കുന്ന മകനോട് 'ഹീറോയെ കണ്ടപ്പോള്‍ നാണിച്ചു നില്‍ക്കാതെയെന്ന്' പിതാവിന്റെ വാത്സല്യത്തോടെ റൊണാള്‍ഡോ പറയുന്നുമുണ്ട്.
മെസ്സിയും റൊണാള്‍ഡോയും കുഞ്ഞുമകനും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ യു ട്യൂബിലെ താരം. കളിക്കളത്തിനകത്തും പുറത്തും ശത്രുക്കളാണെന്ന് മാധ്യമങ്ങള്‍ എഴുതിയ നിറച്ച മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള ഇത്തരം ഒരു രംഗം ആരാധകര്‍ ശരിക്കും ആഘോഷിക്കുകയാണ്. ഫിഫയുടെ ബലണ്‍ ഡി ഓര്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും കരസ്ഥമാക്കിയ റൊണാള്‍ഡോയും നേരത്തെ നാലുതവണ തുടര്‍ച്ചയായി അവാര്‍ഡ് നേടിയ മെസ്സിയും സമകാലീന ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരായാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications