Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോയെ പരിഹസിച്ച് വിദാല്‍, പുറത്താക്കിയതിന്റെ കലിപ്പില്‍ വിദാല്‍!! സെമിയില്‍ കാണാം

മോസ്‌കോ : ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ നാളെ ചിലി-പോര്‍ച്ചുഗല്‍ മത്സരം നടക്കാനിരിക്കെ വാക് യുദ്ധം ആരംഭിച്ചു. ചിലിയുടെ മിഡ്ഫീല്‍ഡര്‍ ആര്‍തുറോ വിദാലാണ് വാക് പോരിന് തുടക്കമിട്ടിരിക്കുന്നത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ലക്ഷ്യമിട്ടാണ് വിദാല്‍ ശരം തൊടുത്തിരിക്കുന്നത്. എല്ലാം അറിയാമെന്ന് നടിക്കുന്ന കഴുതയാണ് ക്രിസ്റ്റിയാനോയെന്ന് വിദാല്‍ പരിഹസിച്ചു. ക്രിസ്റ്റ്യാനോയെ താന്‍ തളച്ചിടുമെന്നും ബയേണ്‍ മ്യൂണിക് താരം വീരവാദം മുഴക്കി. ഇതിനെതിരെ പ്രതികരിച്ച് പോര്‍ച്ചുഗല്‍ താരമോ ടീം അംഗങ്ങളോ രംഗത്ത് വന്നിട്ടില്ല.

ക്ലബ്ബ് ഫുട്‌ബോളില്‍ ഏപ്രിലില്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റിയാനോയുടെ റയലും ബയേണ്‍ മ്യൂണിക്കും തമ്മില്‍ കളിച്ചപ്പോള്‍ വിദാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഫൈനലില്‍ ചിലി-ജര്‍മനി പോരാട്ടം വിദാല്‍ പ്രവചിക്കുന്നു.

cristiano-ronaldo

ഞാനെന്റെ ജര്‍മന്‍ കൂട്ടുകാരന്‍ ജോഷ്വ കിമിചിനോട് (ബയേണിലെ സഹതാരം) നമുക്കൊരിക്കല്‍ കൂടി കാണേണ്ടി വരും ഫൈനലില്‍ എന്ന് പറഞ്ഞിട്ടുണ്ട് - വിദാല്‍ പറയുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍മ്യൂണിക്കിനെ ക്വാര്‍ട്ടറില്‍ റയല്‍മാഡ്രിഡ് പുറത്താക്കിയതിന്റെ അരിശമാണ് വിദാല്‍ ക്രിസ്റ്റ്യാനോയില്‍ തീര്‍ക്കുന്നതെന്ന് ഫുട്‌ബോള്‍ വൃത്തങ്ങള്‍ അടക്കം പറയുന്നു. ഏതായാലും സെമിയില്‍ ക്രിസ്റ്റ്യാനോ-വിദാല്‍ പോരാട്ടം പ്രതീക്ഷിക്കാം.

Story first published: Tuesday, June 27, 2017, 15:19 [IST]
Other articles published on Jun 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+