Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിനില്‍ റയലിന് ജയം, ബാഴ്‌സയെ പിറകിലാക്കി സെവിയ്യ, മെസിയെ പിറകിലാക്കി ക്രിസ്റ്റ്യാനോ ഗോളടിയില്‍ മുന്നേറുന്നു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡബിളില്‍ റയല്‍മാഡ്രിഡ് 2-1ന് സ്‌പോര്‍ട്ടിംഗ് ഗിജോണിനെ വീഴ്ത്തി. അഞ്ചാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ റയല്‍ പതിനെട്ടാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോളില്‍ മത്സരം കൈയ്യടക്കി. നാചോയുടെ ക്രോസില്‍ ഹെഡറിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ രണ്ടാം ഗോള്‍ നേടിയത്.

നാല് ലാ ലിഗ മത്സരങ്ങളില്‍ നിന്ന് പോര്‍ച്ചുഗല്‍ താരത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. സീസണില്‍ പത്ത് ലാ ലിഗ ഗോളുകളായി ക്രിസ്റ്റ്യാനോക്ക്. ബാഴ്‌സയുടെ മെസിയും സുവാരസും എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പോരില്‍ ക്രിസ്റ്റ്യാനോക്ക് പിറകിലുണ്ട്. കാര്‍ലോസ് കര്‍മോന ഗിജോണിനായി മുപ്പത്തഞ്ചാം മിനുട്ടില്‍ ഗോള്‍ മടക്കിയത് റയല്‍ നിരയില്‍ ചെറിയ പരിഭ്രാന്തി പരത്തി. എന്നാല്‍, രണ്ടാം പകുതി ഗോള്‍രഹിതമായതോടെ റയല്‍ മൂന്ന് പോയിന്റ് സ്വന്തമാക്കി.

realmadrid

പതിമൂന്ന് മത്സരങ്ങളില്‍ മുപ്പത്തിമൂന്ന് പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് ആറ് പോയിന്റ് വ്യത്യാസത്തില്‍ കുതിക്കുന്നു. 27 പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. പന്ത്രണ്ട് മത്സരങ്ങളില്‍ 26 പോയിന്റുള്ള ബാഴ്‌സ അടുത്ത കളി ജയിച്ചാല്‍ 29 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കും.

ഗോള്‍ നില

റയല്‍മാഡ്രിഡ് 2-1 സ്‌പോര്‍ട്ടിംഗ് ഗിജോണ്‍

മലാഗ 4-3 ഡിപ്പോര്‍ട്ടീവോ ല കൊരുന

എസ്പാനിയോള്‍ 3-0 ലെഗാനെസ്

സെവിയ്യ 2-1 വലന്‍ഷ്യ

Story first published: Sunday, November 27, 2016, 9:21 [IST]
Other articles published on Nov 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+