ക്രിസ്റ്റ്യാനോക്ക് നാല് ഗോളുകള്‍, പോര്‍ച്ചുഗലിന് ആറ് ഗോളിന്റെ തകര്‍പ്പന്‍ ജയം
ലിസ്ബന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ നാല്‍പ്പത്തിരണ്ടാം ഹാട്രിക്ക് കണ്ടെത്തിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 6-0ന് അന്‍ഡോറയെ തകര്‍ത്തു. 2, 4, 47, 68 മിനുട്ടുകളിലാണ് ക്രിസ്റ്റ്യാനോയുടെ ഗോളടി. കാന്‍സെലോ (44), വാലെന്റെ സില്‍വ (86) പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബി ഗ്രൂപ്പില്‍ ഈ ജയത്തോടെ പോര്‍ച്ചുഗല്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്ത ജോര്‍ഡി റുബിയോയും മാര്‍ക് റിബെസും ചുവപ്പ് കാര്‍ഡ് കണ്ടു.

ഒന്നാം ഗോള്‍ ( 2 മിനുട്ട്)
മത്സരം എഴുപത്തിമൂന്നാം സെക്കൻഡിലെത്തിയപ്പോള്‍ അന്‍ഡോറയുടെ ഗോള്‍മുഖത്തേക്ക് പോര്‍ച്ചുഗലിന്റെ കോര്‍ണര്‍ കിക്ക്. ക്ലിയര്‍ ചെയ്യുന്നതില്‍ അന്‍ഡോറ പ്രതിരോധം പരാജയപ്പെടുന്നു. ബോക്‌സിനകത്തെ വെപ്രാളത്തില്‍ ആദ്യം വീണു പോയ ക്രിസ്റ്റ്യാനോ എഴുന്നേല്‍ക്കുമ്പോള്‍ പന്ത് കണ്‍മുന്നില്‍. ഫസ്റ്റ്‌ടൈം ഇടങ്കാലന്‍ വോളിയില്‍ പന്ത് വലയില്‍.

രണ്ടാം ഗോള്‍ (4 മിനുട്ട്)
ഇടത് വിംഗില്‍ നിന്ന് റികാര്‍ഡോ ക്വരിസ്മയുടെ ക്രോസ് ബോള്‍ ബോക്‌സിലേക്ക് പറന്നിറങ്ങി. ഡിഫന്‍ഡര്‍മാരെ പിറകിലാക്കി ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ ഗോള്‍.

മൂന്നാം ഗോള്‍ (44 മിനുട്ട്)
വലത് വിംഗിലൂടെ കുതിച്ചെത്തിയ കവാഗോ കാന്‍സിലോ ബോക്‌സിനുള്ളിലും വേഗം കുറച്ചില്ല. ഗോളിക്ക് പിറകിലൂടെ പന്ത് വലക്കുള്ളിലാക്കി.

നാലാം ഗോള്‍ (47മിനുട്ട്)
വലത് വിംഗില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് കയറിയ ആന്ദ്രെ ഗോമസിന്റെ ലോ ക്രോസ് ബോള്‍. ഫസ്റ്റ് ടൈം വോളിയിലൂടെ ക്രിസ്റ്റ്യാനോ വലയിലാക്കി. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയുടെ നാലാം ഹാട്രിക്ക്.

അഞ്ചാം ഗോള്‍ (68 മിനുട്ട്)
വലത് വിംഗില്‍ നിന്ന് സെക്കന്‍ഡ് പോസ്റ്റിന് പുറത്തേക്ക് താഴ്ന്നിറങ്ങിയ പന്ത് ഫോന്റെ ഹെഡ് ചെയ്ത് ബോക്‌സിനുള്ളിലേക്കിറക്കിയിട്ടു. ഞൊടിയില്‍ ക്രിസ്റ്റ്യാനോ ഇടങ്കാല്‍ കൊണ്ട് ഗോളാക്കിമാറ്റി.134 രാജ്യാന്തര മത്സരങ്ങളില്‍ അറുപത്താറാം ഗോള്‍.

ആറാം ഗോള്‍(86 മിനുട്ട്)
ക്ലോസ് ഫ്രീകിക്ക്. പന്ത് ഗോളിയുടെ ദേഹത്ത് തട്ടിത്തെറിച്ചു. വാലെന്റെ സില്‍വ ഗോളാക്കി മാറ്റി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications