Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

171 പെനല്‍റ്റി ഗോള്‍, എന്നിട്ടും റൊണാള്‍ഡോ ഭയന്നത് ആ കിക്ക്!! ഏതെന്നറിയാം

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളടി വീരന്‍മാരെ എടുത്താല്‍ അവിടെ തീര്‍ച്ചയായും പോര്‍ച്ചുഗീസ് ഇതിഹാസവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നമുക്കു കാണാം. ദേശീയ ടീമിനും വിവിധ ക്ലബ്ബുകള്‍ക്കുമായി അത്രയുമധികം ഗോളുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ഇപ്പോള്‍ 40ാം വയസ്സിലേക്കു കടക്കുമ്പോഴും റോണോയുടെ ഗോളടിമികവില്‍ ഒരു ഇടിവും സംഭവിക്കുകയും ചെയ്തിട്ടില്ല. സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് അദ്ദേഹം ഗോളുകളുമായി കസറുന്നത്. ഫ്രീകിക്കുകളിലൂടെയും പെനല്‍റ്റികളിലൂടെയും ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ അസാധാരണ മികവാണ് റോണോയ്ക്കുള്ളതെന്നു കാണാം.

മെസ്സി or റൊണാള്‍ഡോ, ആരെ തിരഞ്ഞെടുക്കും? കക്കയുടെ ക്ലാസ് മറുപടി

ഗോള്‍ സ്‌കോറിങിന്റെ കാര്യത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിക്കുകയും ചെയ്യാറുള്ളൂ. പെനല്‍റ്റി കിക്കുകള്‍ വളരെ കൂളായിട്ടാണ് റോണോ എടുക്കാറുമുള്ളത്. പക്ഷെ കരിയറില്‍ ഒരു പെനറ്റിയെടുത്തപ്പോള്‍ മാത്രം തനിക്കു ഏറെ ഭയം തോന്നിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ.

CRISTIANO RONALDO

ഭയപ്പെടുത്തിയ പെനല്‍റ്റി

എഡു അഗ്വിറോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ വളരെയധികം സമ്മര്‍ദ്ദത്തോടെ എടുത്ത പെനല്‍റ്റി കിക്കിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുറന്നു പറഞ്ഞിട്ടുള്ളത്. ഈയൊരു സന്ദര്‍ഭത്തില്‍ ഏറ്റവുമധികം ഭയത്തോടെ എടുത്തിട്ടുള്ള ഒരു പെനല്‍റ്റിയെക്കുറിച്ച് പറയുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.

എങ്കിലും ഫൈനലുകളിലെ പെനല്‍റ്റികളാണ് വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കാറുള്ളത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേയുള്ള പെനല്‍റ്റി കിക്ക് അത്തരത്തിലുളള ഒന്നായിരുന്നുവെന്നും റൊണാള്‍ഡോ വെളിപ്പെടുത്തി.

2016ലെ യുവേഫ ചാംപ്യന്‍സ് ലീഗിലായിരുന്നു നഗരവൈരികളായ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഫൈനലില്‍ കൊമ്പുകോര്‍ത്തത്. അതിനു രണ്ടു സീണുകള്‍ക്കു മുമ്പ് നടന്ന ഫൈനലിലും ഇരുടീമുകളും മുഖാമുഖം വന്നിരുന്നു. അന്നു നിശ്ചിത സമത്തും അധികസമയത്തും ഇരുടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നുള്ള ഷൂട്ടൗട്ടില്‍ അത്‌ലറ്റികോയെ 4-1നു തകര്‍ത്ത് റയല്‍ യൂറോപ്യന്‍ ചാംപ്യന്മാരാവുകയുമായിരുന്നു.

അതിനുശേഷമുള്ള 2016ലെ റയല്‍ - അത്‌ലറ്റിക്കോ കലാശപ്പോരാട്ടം ഇറ്റലിയിലെ പ്രശസ്തമായ സാന്‍സിറോ സ്‌റ്റേഡിയത്തിലായിരുന്നു. ഈ കളിയില്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ 15ാം മിനിറ്റില്‍ റയലാണ് ആദ്യം മുന്നിലെത്തിയത്.

എന്നാല്‍ 79ാം മിനിറ്റില്‍ യാനിക്ക് കറാസ്‌കോയുടെ ഗോളില്‍ അത്‌ലറ്റികോ സമനില പിടിച്ചുവാങ്ങി. 90 മിനിറ്റിനു ശേഷവും എക്‌സ്ട്രാ ടൈമമിനു ശേഷവും ഇരുടീമും 1-1 എന്ന നിലയില്‍ തുടര്‍ന്നതോടെ കളി ഷൂട്ടൗട്ടിലെത്തുകയും ചെയ്തു.

CRISTIANO RONALDO

അന്നു നാലാമത്തെ കിക്ക് അത്‌ലറ്റിക്കോ താരം യുവാന്‍ഫ്രാന്‍ പാഴാക്കി. ഇതോടെ അഞ്ചാമത്തെയും അവസാനത്തെയും കിക്ക് ഗോളാക്കിയാല്‍ റയലിനു വീണ്ടും യൂറോപ്യന്‍ ചാംന്‍മാരാവാം. റൊണാള്‍ഡോയാണ് നിര്‍ണായകമായ ഈ പെനല്‍റ്റിയെടുക്കാനെത്തിയത്. ഇതു ഗോളാക്കിയ അദ്ദേഹം റയലിനു 11ാമത്തെ ചാംപ്യന്‍സ് ലീഗ് ട്രോഫി സമ്മാനിക്കുകയും ചെയ്തു.

അതേസമയം, ഫുട്‌ബോള്‍ ചരിത്രത്തില്‍ പെനല്‍റ്റിയിലൂടെ ഏറ്റവുമധികം ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് റൊണാള്‍ഡോ. പെനല്‍റ്റിയിലൂടെ മാത്രം 171 ഗോളുകളാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 31 പെനല്‍റ്റികള്‍ റോണോ പാഴാക്കുകയും ചെയ്തു.

Story first published: Tuesday, February 18, 2025, 15:59 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+