Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ മാഡ്രിഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: ഒന്‍പതുവര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയര്‍ ഉപേക്ഷിച്ച് ഇറ്റാലിയന്‍ ടീം യുവന്റസില്‍ ചേക്കാറാനുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ക്രിസ്റ്റിയാനോ റയല്‍ വിടാനുള്ള കാരണം അന്ന് പരസ്യമാക്കിയിരുന്നില്ലെങ്കിലും ഇതാദ്യമായി അക്കാര്യം തുറന്നു പറയുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് ഏതാണ്ട് 100 മില്യണ്‍ യൂറോ കരാറില്‍ താരം യുവന്റസിലെത്തിയത്.

ronaldo

റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ നിലപാടുകളാണ് തന്നെ ടീമില്‍നിന്നും അകറ്റിയതെന്ന് റൊണാള്‍ഡോ പറഞ്ഞു. തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത ക്ലബ്ബ് പിന്നീട് തനിക്ക് തന്നില്ല. ആദ്യ അഞ്ചുവര്‍ഷം താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. അതിനുശേഷം അത് കുറഞ്ഞുവന്നു. പ്രസിഡന്റ് താന്‍ ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലാത്തതുപോലെയാണ് തോന്നിയത്. പിന്നീടവിടെ നില്‍ക്കാന്‍ തനിക്ക് ഇഷ്ടമല്ലാതായെന്നും താരം പറഞ്ഞു.

ക്ലബ്ബ് വിടാനുള്ള തീരുമാനം ഏറെ ആലോചിച്ചശേഷം എടുത്തതാണ്. പ്രസിഡന്റിന്റെ ഇടപെടല്‍ മാത്രമല്ല, വേറെയും കാര്യങ്ങളുണ്ടായിന്നെന്നും താരം പറഞ്ഞു. കൂടാതെ ഈ വര്‍ഷം ബാലന്‍ ഡി ഓര്‍ അവാര്‍ഡിന് താന്‍ അര്‍ഹനാണെന്നും റൊണാള്‍ഡോ പറയുന്നുണ്ട്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിനായിരിക്കും അവാര്‍ഡെന്നാണ് സൂചന.

നേരത്തെ അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ ക്രിസ്റ്റിയാനോയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചിരുന്നു. ആരോപണം തന്നെ ബാധിച്ചെന്നാണ് താരത്തിന്റെ പ്രതികരണം. പങ്കാളിയും കുട്ടികളും കുടുംബവുമെല്ലാം ഉള്ളയാളാണ് താന്‍. ഇത്തരം കാര്യങ്ങള്‍ തന്നെയും ബാധിക്കും. എന്നാല്‍, അതൊന്നും തന്റെ കളിയെ സ്വാധീനിക്കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

Story first published: Tuesday, October 30, 2018, 12:40 [IST]
Other articles published on Oct 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+