Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലില്‍ എംബാപ്പെ പതറാന്‍ ഒറ്റക്കാരണം മാത്രം!! ചൂണ്ടിക്കാട്ടി റൊണാള്‍ഡോ

ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഫ്രഞ്ച് യുവ സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ. പക്ഷെ സ്പാനിഷ് ഫുട്‌ബോളിലെ അതികായന്‍മാരായ റയല്‍ മാഡ്രിഡിലേക്കു ചേക്കേറിയ ശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫിന് അല്‍പ്പം മങ്ങലേറ്റിട്ടുണ്ട്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പതറുകയാണ് എംബാപ്പെ.

എന്തുകൊണ്ടാണ് അദ്ദേഹത്തിനു ഇവിടെ തിളങ്ങാന്‍ കഴിയാത്തതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ റയല്‍ ഗോളടിവീരനും ആധുനിക ഫുട്‌ബോളിലെ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ സമ്മറിലാണ് ഫ്രഞ്ച് ടീമായ പിഎസ്ജിയില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറില്‍ 26 കാരനായ എംബാപ്പെ തന്റെ ഡ്രീം ടീമായ റയലിലേക്കു ചേക്കേറിയത്.

വിനീഷ്യസ് ജൂനിയറിനൊപ്പം റയലിന്റെ കുന്തമുനയായി താരം മാറുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. യഥാര്‍ഥ എംബാപ്പെയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. റയല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി തന്റെ ടീം കോമ്പിനേഷനില്‍ സെന്റര്‍ ഫോര്‍വേഡിന്റെ റോളാണ് എംബാപ്പെയ്ക്കു നല്‍കിയിരിക്കുന്നത്.

CRISTIANO RONALDO

തുടക്കത്തില്‍ ഈ റോളില്‍ അദ്ദേഹം ശരിക്കും പാടുപെട്ടെങ്കിലും ഇപ്പോള്‍ പതിയെ ഇതുമായി പൊരുത്തപ്പെട്ടു വന്നിരിക്കുകയാണ്. വിവിധ ടൂര്‍ണമെന്റുകളിലായി അവസാനത്തെ 10 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ഗോളും എംബാപ്പെ സ്‌കോര്‍ ചെയ്തിരുന്നു. ഈ സീസണില്‍ റയലിനായി ആകെ 33 മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ 21 ഗോളുകളടിച്ച അദ്ദേഹം മൂന്നു അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു.

എംബാപ്പെയുടെ പ്രശ്‌നമെന്ത്?

കിലിയന്‍ എംബാപ്പെയ്ക്കു ഏറ്റവും അനുയോജ്യമായ റോള്‍ റയല്‍ മാഡ്രിഡ് നല്‍കുന്നില്ലെന്നും താരം തപ്പിത്തടയാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണെന്നുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡയോടു നിരീക്ഷണം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം.

എംബാപ്പെയെ സംബന്ധിച്ച് റയല്‍ മാഡ്രിഡില്‍ കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുകയാണ്. കാരണം ഒരു സ്‌ട്രൈക്കറായി എങ്ങനെയാണ് കളിക്കേണ്ടതെന്നു അവനറിയില്ല. തന്റെ അഭിപ്രായത്തില്‍ എംബാപ്പെയുടെ പൊസിഷനും അതല്ലെന്നു റൊണാള്‍ഡോ വ്യക്തമാക്കി.

KYLIAN MBAPPE

റയലില്‍ താന്‍ വിങറായിട്ടാണ് നേരത്തേ കളിച്ചിരുന്നതെന്നും പക്ഷെ ഒരു പാട് ഗോളുകള്‍ സ്‌കോര്‍ ചെയ്തിനാല്‍ ആളുകള്‍ ഇക്കാര്യം മറന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞാന്‍ റയല്‍ മാഡ്രിഡിലുണ്ടായിരുന്നെങ്കില്‍ ഈ റോളില്‍ (സ്‌ട്രൈക്കര്‍) എങ്ങനെ കളിക്കണമെന്നു എംബാപ്പെയ്ക്കു പറഞ്ഞു കൊടുക്കുമായിരുന്നു.

ഞാനും യഥാര്‍ഥത്തില്‍ ഒരു സ്‌ട്രൈക്കറായിരുന്നില്ല. വിങുകളിലാണ് ഞാന്‍ കളിച്ചിരുന്നത്. പക്ഷെ ഞാന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നതു കാരണം ആളുകള്‍ ഇക്കാര്യം മറന്നുപോയി. ഞാന്‍ ഒരിക്കലും ഒരു യഥാര്‍ഥ നമ്പര്‍ 9 ആയിരുന്നില്ലെന്നും സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലബ്ബിന്റെ താരമായ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡിന്റെ ഓള്‍ടൈം ഗോള്‍ സ്‌കോറര്‍ കൂടിയാണ് റൊണാള്‍ഡോ. 39 കാരനായ താരം അവര്‍ക്കായി 438 മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 450 ഗോളുകള്‍ വാരിക്കൂട്ടിയ അദ്ദേഹം 131 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

Story first published: Monday, February 3, 2025, 14:52 [IST]
Other articles published on Feb 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+