Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംശയംവേണ്ട, ചാമ്പ്യന്‍സ് ലീഗില്‍ റോണോ തന്നെ രാജാവ്, റെക്കോഡുകള്‍ ഇതാ

ക്രിസ്റ്റ്യാനോയുടെ റെക്കോർഡുകൾ കണ്ടോ? | Oneindia Malayalam

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനം ഒന്നുവേറെതന്നെയാണ്. ലോക ക്ലബ്ബ് ഫുട്‌ബോളിലെ കൊമ്പന്‍മാര്‍ മത്സരിക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ക്കൂടി റോണോ തന്റെ മികവ് തെളിയിച്ചു. യുവന്റസിനെ ഹാട്രിക്ക് ഗോളോടെ ക്വാര്‍ട്ടറിലേക്ക് നയിച്ച റൊണാള്‍ഡോ ഒരുപിടി റെക്കോഡുകളും സ്വന്തം പേരിലാക്കി.


ഹാട്രിക്കില്‍ മെസ്സിക്കൊപ്പം

ഹാട്രിക്കില്‍ മെസ്സിക്കൊപ്പം

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ താരങ്ങളില്‍ ബാഴ്‌സലോണയുടെ മെസ്സിക്കൊപ്പമെത്താന്‍ റൊണാള്‍ഡോയ്ക്കായി. ഇരുവരും എട്ട് തവണയാണ് ഹാട്രിക്ക് നേടിയത്. ഈ സീസണിലെ ഗ്രൂപ്പുഘട്ടത്തില്‍ പി.എസ്.വിക്കെതിരേ ഹാട്രിക്ക് നേടിയ മെസ്സി റൊണാള്‍ഡോയെ ഈ റെക്കോഡില്‍ മറികടന്നിരു. ഇവര്‍ക്ക് പിന്നിലുള്ള അഡ്രിയാനോ, ഇന്‍സാഗി, മരിയോ ഗോമസ് എന്നിവര്‍ക്ക് മൂന്ന് ഹാട്രിക്കുകളാണുള്ളത്.

റൊണാള്‍ഡോയുടെ കരിയറിലെ 52ാം ഹാട്രിക്കാണ് അത്‌ലറ്റിക്കോയ്‌ക്കെതിരേ നേടിയത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരുവട്ടവും പോര്‍ച്ചുഗല്ലിനൊപ്പം ആറു തവണയും റയല്‍ മാഡ്രിഡിനൊപ്പം 44 തവണയും ഹാട്രിക്ക് നേടിയ റൊണാള്‍ഡോയുടെ യുവന്റസിനൊപ്പമുള്ള ആദ്യ ഹാട്രിക്കാണിത്.

അത്‌ലറ്റികോ മാഡ്രിഡിനെതിരേ ഇത് രണ്ടാം തവണ

അത്‌ലറ്റികോ മാഡ്രിഡിനെതിരേ ഇത് രണ്ടാം തവണ

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ടീമിനെതിരേ രണ്ടു തവണ ഹാട്രിക്ക് നേടുന്ന ആദ്യ കളിക്കാരനാണ് റൊണാള്‍ഡോ. അത്‌ലറ്റികോ മാഡ്രിഡിനെതിരേ ഇത് രണ്ടാം തവണയാണ് റോണോ മൂന്ന് ഗോള്‍ നേടുന്നത്. നേരത്തെ 2017 സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോയുടെ നേട്ടം. അന്ന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തിലാണ് അദ്ദേഹത്തിന്റെ നേട്ടം. അത്‌ലറ്റികോ മാഡ്രിഡിനെതിരേ എന്നും മികച്ച പ്രകടനം പുറത്തെടുക്കുന്ന റോണോ 33 മത്സരത്തില്‍ നിന്ന് നേടിയത് 24 ഗോള്‍.

ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്

ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റോണാള്‍ഡോ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 160 മത്സരങ്ങളില്‍ നിന്ന് 124 ഗോളാണ് ലീഗില്‍ താരം അടിച്ചെടുത്തത്. 106 ഗോള്‍ നേടിയ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്. ഇതില്‍ 63 തവണയും നോക്കൗട്ട് മത്സരങ്ങളിലാണ് റൊണാള്‍ഡോയുടെ നേട്ടം. മെസ്സി 40 തവണയും നോക്കൗട്ട് മത്സരങ്ങളില്‍ വലകുലുക്കിയിട്ടുണ്ട്. 76 ചാമ്പ്യന്‍സ് ലീഗ് ഗോളിന്റെ ഭാഗമായ റൊണാള്‍ഡോയാണ് ലീഗിലെ അസിസ്റ്റിന്റെ റെക്കോഡിലും മുന്നില്‍.

മറ്റ് റെക്കോഡുകള്‍

മറ്റ് റെക്കോഡുകള്‍

ചാമ്പ്യന്‍സ് ലീഗിലെ കൂടുതല്‍ ഹോം ഗോള്‍, കൂടുതല്‍ എവേ ഗോള്‍,ഗ്രൂപ്പു ഘട്ടത്തില്‍ കൂടുതല്‍ ഗോള്‍,ഫൈനലില്‍ കൂടുതല്‍ ഗോള്‍, കൂടുതല്‍ പെനാല്‍റ്റി,ഫ്രീ കിക്ക് ഗോള്‍, ഹെഡ്ഡറിലൂടെ കൂടുതല്‍ ഗോള്‍ തുടങ്ങിയ റെക്കോഡുകളെല്ലാം റൊണാള്‍ഡോയുടെ പേരിലാണ്.

റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് കിരീടം നേടിയ റൊണാള്‍ഡോ ഇത്തവണ യുവന്റസിനൊപ്പം നാലാം കിരീടം നേടുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Story first published: Wednesday, March 13, 2019, 14:31 [IST]
Other articles published on Mar 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+