Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരേ ഒരു 'ഗോട്ട്'- പെലെയുടെ കരിയര്‍ റെക്കോഡ് തകര്‍ത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ടുറിന്‍: ലോക ഫുട്‌ബോളില്‍ തന്റെ രാജകീയ സിംഹാസനം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ടീമിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്കിയത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. ഉഡിനീസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയതോടെ റൊണാള്‍ഡോയുടെ കരിയര്‍ ഗോളുകളുടെ എണ്ണം 758 ആയി. 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്.

നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ ഭാഗമാണ് പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോ. അദ്ദേഹത്തിന്റെ കരിയറിലെ കൂടുതല്‍ നേട്ടങ്ങളും സ്വന്തമാക്കിയത് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പമാണ്. 656 ക്ലബ്ബ് ഗോളുകള്‍ നേടിയതില്‍ 450 ഗോളും റയല്‍ മാഡ്രിഡിനുവേണ്ടിയായിരുന്നു. 2009-2018വരെയാണ് അദ്ദേഹം റയലിനായി ബൂട്ടണിഞ്ഞത്.

ronaldo

പോര്‍ച്ചുഗല്ലിനായി 120 മത്സരത്തില്‍ നിന്ന് 102 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ദേശീയ ടീമിനൊപ്പം കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ ഇറാന്റെ മുന്‍ താരം അലി ഡെയിയേക്കാള്‍ ഏഴ് ഗോള്‍ മാത്രം പിന്നിലാണ് റൊണാള്‍ഡോയുള്ളത്. ലോക ഫുട്‌ബോളില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡ് നേടാന്‍ ഒരു ഗോളാണ് റൊണാള്‍ഡോയ്ക്ക് വേണ്ടത്. നിലവില്‍ 759 ഗോളുമായി ജോസെഫ് ബിക്കാനാണ് ഒന്നാം സ്ഥാനത്ത്. എസി മിലാനെതിരായ യുവന്റസിന്റെ അടുത്ത മത്സരത്തോടെ റൊണാള്‍ഡോ ഈ റെക്കോഡ് ഭേദിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

റൊണാള്‍ഡോയുടെ പ്രധാന എതിരാളി ബാഴ്‌സലോണ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി കഴിഞ്ഞിടെ പെലെയുടെ ക്ലബ്ബ് ഗോള്‍ റെക്കോഡ് തകര്‍ത്തിരുന്നു. റൊണാള്‍ഡോയുടെ കൂടുതല്‍ ഗോളെന്ന റെക്കോഡിനൊപ്പമെത്താന്‍ നിലവില്‍ 16 ഗോള്‍ മെസ്സിക്ക് വേണം. റൊണാള്‍ഡോയേക്കാള്‍ 200 മത്സരങ്ങള്‍ കുറവാണ് മെസ്സി കളിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസമായ പെലെ ബ്രസീല്‍,സാന്റോസ് ആന്റ് ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമുകള്‍ക്കുവേണ്ടി കളിച്ചാണ് 757 ഗോളുകള്‍ നേടിയത്. 1956-1977 വരെയായിരുന്നു പെലെയുടെ കരിയര്‍ കാലഘട്ടം.

സ്‌പോര്‍ട്ടിങ്ങിലൂടെയായിരുന്നു റൊണാള്‍ഡോയുടെ തുടക്കം. 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയതോടെ സൂപ്പര്‍ താരമായി മാറി. അലക്‌സ് ഫെര്‍ഗൂസന്‍ ഊതിക്കാച്ചിയ പൊന്നാണ് റൊണാള്‍ഡോ. 2009വരെയാണ് അദ്ദേഹം യുണൈറ്റഡില്‍ തുടര്‍ന്നത്. യുണൈറ്റഡിനൊപ്പം മൂന്ന് പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ് ലീഗുമടക്കം 9 കിരീടം റൊണാള്‍ഡോ അക്കൗണ്ടിലാക്കി. പിന്നീട് റയല്‍ മാഡ്രിഡിലെത്തിയ റൊണാള്‍ഡോ നാല് ചാമ്പ്യന്‍സ് ലീഗും രണ്ട് ലീഗ് കിരീടവും ഉള്‍പ്പെടെ 15 കിരീടമാണ് നേടിയത്. യുവന്റസിനൊപ്പം രണ്ടാം സീരി എയും ഒരു സൂപ്പര്‍ കോപ്പാ ഇറ്റാലിയയും റൊണാള്‍ഡോ നേടി. പോര്‍ച്ചുഗലിനുവേണ്ടി യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും യുവേഫ നാഷന്‍സ് ലീഗും റൊണാള്‍ഡോ നേടിയിട്ടുണ്ട്.

Story first published: Tuesday, January 5, 2021, 8:47 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+