അന്താരാഷ്ട്ര മല്‍സരം: റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിലില്ല... ഒഴിവാക്കിയതോ, വിശ്രമം നല്‍കിയതോ?

റൊണാൾഡോ പോർച്ചുഗൽ ടീമിൽ നിന്നും പുറത്ത്
ലിസ്ബണ്‍: സൂപ്പര്‍താരവും ടീം ക്യാപ്റ്റനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമിലുള്‍പ്പെടുത്തിയില്ല. ഈ മാസം പോളണ്ട്, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരേ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിലാണ് റൊണാള്‍ഡോയുടെ പേരില്ലാത്തത്.

ഈയടുത്തായി താരത്തിനെതിരേ പീഢനാരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ താന്‍ ഏതാന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളൊന്നുമല്ല റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയത് മൂലമാണ് ടീമിലേക്ക് പരിഗണിക്കാത്തതെന്നാണ് റിപോര്‍ട്ടുകള്‍. സെപ്തംബറില്‍ പോര്‍ച്ചുഗലിന്റെ അന്താരാഷ്ട്ര മല്‍സരം നടന്നപ്പോഴും റൊണാള്‍ഡോയ്ക്ക് ടീം വിശ്രമം അനുവദിച്ചിരുന്നു.
Story first published: Thursday, October 4, 2018, 18:29 [IST]
Other articles published on Oct 4, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications