Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നു?; സിദാന്റെ രാജിക്ക് പിന്നില്‍?

മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാംതവണയും ജേതാക്കളാക്കിയശേഷം റയല്‍ വിടുകയാണെന്ന സൂചന റൊണാള്‍ഡോ നല്‍കിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഏജന്റ് യുണൈറ്റഡ് അധികൃതരുമായി ചര്‍ച്ച ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ronaldo

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പഴയ ടീമിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് മുന്‍ റയല്‍ കോച്ച് ഫാബിയോ കാപ്പെല്ലോ പറഞ്ഞു. മുന്‍ കോച്ച് മൗറീന്യോയ്ക്ക് കീഴില്‍ കളിക്കാനാണ് ക്രിസ്റ്റിയാനോയ്ക്ക് താത്പര്യെന്നും അദ്ദേഹം വ്യക്തമാക്കി. റയല്‍ കോച്ച് സിദാന്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ടീമില്‍ നിന്നും രാജിവെച്ചത്.

കോച്ച് മാറിയതോടെ ക്രിസ്റ്റിയാനോയും ഗരേത് ബെയ്‌ലും ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ടോട്ടന്‍ഹാം കോച്ച് മൗറീഷ്യോ പൊചെടീനോ റയലിന്റെ പുതിയ പരിശീലകനാകാനാണ് സാധ്യത. എന്നാല്‍, പുതിയ കോച്ചിന് കീഴില്‍ റയലില്‍ തുടരാന്‍ റൊണാള്‍ഡോയ്ക്ക് താത്പര്യമില്ലെന്നാണ് താരത്തിന്റെ ഏജന്റും സൂചിപ്പിക്കുന്നത്.

അതിനിടെ, സിദാന്‍ റയല്‍ വിടാനുള്ള കാരണവും റൊണാള്‍ഡോ ആണെന്ന് റിപ്പോര്‍ട്ടുണ്ട്. സിദാന്‍ തുടര്‍ന്നാല്‍ ടീം വിടുമെന്ന് ക്രിസ്റ്റിയാനോ ടീം മാനേജ്‌മെന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നെന്നാണ് അഭ്യൂഹം. എന്തായാലും ലോകകപ്പിന് പിന്നാലെ സൂപ്പര്‍താരത്തിന്റെ കൂടുമാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, June 3, 2018, 9:02 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+