Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിസോര്‍ട്ട് ജീവനക്കാരെ ഞെട്ടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ... ടിപ്പായി നല്‍കിയത് 16 ലക്ഷം രൂപ

ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്ക് കൂടുമാറ്റം നടത്തി ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും വാര്‍ത്തകളില്‍ തരംഗമായിരിക്കുകയാണ്. ഗ്രീസില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് ക്രിസ്റ്റിയാനോ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. കോളടിച്ചതാവട്ടെ ക്രിസ്റ്റിയാനോ ഗ്രീസില്‍ താമസിച്ച ആഢംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ക്കും.

cristianoronaldo

ഹോട്ടലിലെ ജീവനക്കാരന് ഇന്ത്യന്‍ രൂപ 16 ലക്ഷം ടിപ്പ് നല്‍കിയാണ് ക്രിസ്റ്റിയാനോ ഞെട്ടിച്ചത്. റിസോര്‍ട്ടില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ മാനേജരെ വിളിച്ച് ടിപ്പ് കൈമാറിയ ക്രിസ്റ്റിയാനോ ജീവക്കാര്‍ക്കെല്ലാം തുക വീതിച്ചു നല്‍കാനും ആവശ്യപ്പെടുകയായിരുന്നു. റിസോര്‍ട്ടിലെ ജീവനക്കാരുടെ നല്ല പെരുമാറ്റവും സേവനവുമാണ് ക്രിസ്റ്റിയാനോയെ ആകര്‍ഷിച്ചത്. കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയും മറ്റും അറിഞ്ഞ് സഹായിക്കുന്നതിന്റെ പേരില്‍ ഇതിനു മുന്‍പും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ക്രിസ്റ്റിയാനോ.

Story first published: Saturday, July 21, 2018, 15:57 [IST]
Other articles published on Jul 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+