Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെലെ, മറഡോണ, മെസ്സി ഒരേ ലെവല്‍!! റൊണാള്‍ഡോ ഇതില്‍പ്പെടില്ല, മുന്‍ കോച്ച് പറയുന്നു

ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ (ഗോട്ട്) ലിസ്റ്റില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ കോച്ച് ഫാബിയോ കാപ്പെല്ലോ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി തീര്‍ച്ചയായും ഗോട്ടാണെന്നും മുന്‍ ഇതിഹാസങ്ങളായ പെലെ, ഡിയേഗോ മറഡോണ എന്നിവരുടെ അത ഗണത്തില്‍ ഉള്‍പ്പെടുത്താമെന്നും കാപ്പെല്ലോ ചൂണ്ടിക്കാട്ടി.

പ്രതിഭയുടെ കാര്യത്തില്‍ മെസ്സിയേക്കാള്‍ താഴെയാണ് റൊണാള്‍ഡോയെന്നു ഇതാദ്യമായല്ല അദ്ദേഹം അഭിപ്രായപ്പെടുന്നത്. നേരത്തേയും ഗോട്ട് ചര്‍ച്ചകളില്‍ റോണോയ്ക്കു മുകളിലാണ് മെസ്സിക്കു കാപ്പെലോ സ്ഥാനം നല്‍കിയിട്ടുള്ളത്.

ലോക ഫുട്‌ബോളിലെ മഹാന്‍മാരായ താരങ്ങങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലയണല്‍ മെസ്സി, ഡിയേഗോ മറഡോണ, പെലെ എന്നിവരുടയെല്ലാം പേരുകള്‍ പരാമര്‍ശിക്കും. ഈ മൂന്നു പേര്‍ക്കും തൊട്ടു താഴെയാണ് ബ്രസീലിന്റെ മുന്‍ ഇതിഹാസം റൊണാള്‍ഡോയെ താന്‍ വയ്ക്കുകയെന്നും കാപ്പെല്ലോ വ്യക്തമാക്കി.

LIONEL MESSI

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഹാനായ ഫുട്‌ബോളര്‍ തന്നെയാണ്. അദ്ദേഹം ഒരുപാട് ട്രോഫികളും ബാലണ്‍ ഡിയോറുകളുമെല്ലാം നേടിക്കഴിഞ്ഞു. പക്ഷെ ലയണല്‍ മെസ്സിയോളം കഴിവ് റൊണാള്‍ഡോയ്ക്കില്ല. നിങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെസ്സിയെയും കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ മെസ്സിയെന്നായിരിക്കും പറയുക.

റൊണാള്‍ഡോ മഹാനായ ഗോള്‍ സ്‌കോററാണ്, നന്നായി ഷൂട്ട് ചെയ്യും, എല്ലാ കാര്യങ്ങളും കളിക്കളത്തില്‍ ചെയ്യും. മാത്രമല്ല എല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയാം. പക്ഷെ റൊണാള്‍ഡോ ഒരു ജീനിയസല്ല, കാര്യങ്ങള്‍ വളരെ സിംപിളാണെന്നും കാപ്പെല്ലോ കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സോണയ്ക്കു വേണ്ടി ലയണല്‍ മെസ്സി ആദ്യകാലത്തു ഒരു പ്രീസീസണ്‍ മല്‍സരത്തില്‍ കളിക്കുന്നതു കണ്ട് 25 മിനിറ്റിനകം തന്നെ അദ്ദേഹത്തെ സ്വന്തം ടീമിലെത്തിക്കാന്‍ താന്‍ ആഗ്രഹിച്ചതായി കാപ്പെല്ലോ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

ഗോട്ട് താനെന്നു റൊണാള്‍ഡോ

ഫുട്‌ബോള്‍ ലോകം ഇതുവരെ കണ്ട ഏറ്റവും കംപ്ലീറ്റായ പ്ലെയര്‍ താനാണെന്നു ക്രിസ്റ്റ്യാമനോ റൊണാള്‍ഡോ അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്വയം അവകാശപ്പെട്ടിരുന്നു. പെലെ, ഡിയേഗേ മറഡോണ തുടങ്ങിയ മുന്‍ ഇതിഹാസങ്ങളെല്ലാം തനിക്കു താഴെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

CRISTIANO RONALDO

ഞാന്‍ ഫുട്‌ബോളിലെ കണക്കുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഫുട്‌ബോള്‍ ലോകം ഇതുവരെ കണ്ടതില്‍ ഏറ്റവും കംപ്ലീറ്റായ പ്ലെയര്‍ ഞാനാണെന്നു സ്വയം കരുതുന്നു. എന്റെ അഭിപ്രായത്തില്‍ ഞാനാണ് ബെസ്റ്റ്. എനിക്കു ഫുട്‌ബോളില്‍ എല്ലാം വളരെ നന്നായി ചെയ്യാന്‍ സാധിക്കും. തല കൊണ്ടും, ഫ്രീകിക്കുകളിലൂടെയും ഇടം കാലിലൂടെയുമെല്ലാം എനിക്കു എല്ലാം സാധിക്കും. ഞാന്‍ ഫാസ്റ്റാണ്, കരുത്തനുമാണ്.

നിങ്ങള്‍ക്കു മെസ്സി, പെലെ, മറഡോണ എന്നിവരെയെല്ലാം ഇഷ്ടമാണെങ്കില്‍ എനിക്കു അതു മനസ്സിലാവു, ഞാന്‍ അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ ഞാനാണ് ഏറ്റവും കംപ്ലീറ്റായിട്ടുള്ള ഫുട്‌ബോളര്‍. എന്നേക്കാള്‍ മെച്ചപ്പെട്ട ഒരാളെ ഞാന്‍ ഇതുവരെ കാണുകയും ചെയ്തിട്ടില്ല. ഇക്കാര്യം സ്വന്തം ഹൃദയത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും റൊണാള്‍ഡോ ഒരു സ്പാനിഷ് ടിവി ഷോയില്‍ പറഞ്ഞിരുന്നു.

Story first published: Thursday, March 6, 2025, 20:18 [IST]
Other articles published on Mar 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+