For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയേക്കാള്‍ എല്ലായ്‌പ്പോഴും ബെസ്റ്റ് റൊണാള്‍ഡോ!! ഈ കാരണം, ഞെട്ടിച്ച് മുന്‍ അര്‍ജന്റൈന്‍ ഗോളി

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അസാധാരണ പ്രകടനങ്ങളിലൂടെ ഫുട്‌ബോള്‍ ലോകത്തെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുകയാണ് രണ്ടു പേരും. ഇവരില്‍ ഏറ്റവും കേമന്‍ റൊണാള്‍ഡോയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ഗാട്ടി. താന്‍ എല്ലായ്‌പ്പോഴും മെസ്സിക്കു മുകളിലാണ് റോണോയെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

2022ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത് മെസ്സിയല്ലെന്നു അഭിപ്രായ പ്രകടനം നടത്തി ദിവസങ്ങള്‍ക്കു മുമ്പ് ആരാധകരെ ഗാട്ടി ഞെട്ടിച്ചിരുന്നു. പകരം ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെയാണ് അര്‍ജന്റീനയുടെ ഹീറോയായി അദ്ദേഹം തിരഞ്ഞെടുത്തത്. അതിനു പിന്നെയാണ് മെസ്സിയേക്കാള്‍ മിടുക്കന്‍ റൊണാള്‍ഡോയാണെന്നു പുകഴ്ത്തി ഗാട്ടി ആരാധകരെ രോഷാകുലരാക്കിയത്.

റൊണാള്‍ഡോ ബെസ്റ്റ്

എഡു അഗ്വിറെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അര്‍ജന്റൈന്‍ ഗോളിയായ ഹ്യൂഗോ ഗാട്ടി വാനോളം പുകഴ്ത്തിയത്. സമീപകാലത്തു ലയണല്‍ മെസ്സിയേക്കാള്‍ പ്രധാനപ്പെട്ടയാളായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അദ്ദേഹം വലിയ ക്ലബുകള്‍ക്കു വേണ്ടിയാണ് കളിച്ചിട്ടുളളത്. കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തയാളും റൊണാള്‍ഡോ തന്നെ. എല്ലായ്‌പ്പോഴും മൈതാനത്തു റിസ്‌കുകളെടുക്കുന്ന താരമാണ് അദ്ദേഹം.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ബെസ്റ്റ് താനാണെന്നു റൊണാള്‍ഡോ പറയുകയും ചെയ്കിരുന്നു. മെസ്സിയോ, ഡിയേഗോ മറഡോണയോ ഒരിക്കലും ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ല. പക്ഷെ റൊണാള്‍ഡോ നിങ്ങളോടു അങ്ങനെ പറഞ്ഞിരിക്കുകയാണ്. അതു അദ്ദേഹത്തെ സംബന്ധിച്ച് മോശമായി തോന്നിയിട്ടില്ലെന്നും ഗാട്ടി വ്യക്തമാക്കി.

CRISTIANO RONALDO

എന്തുകൊണ്ട് റോണോ മുന്നില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരത്തേ തന്നെ ലയണല്‍ മെസ്സിയേക്കാള്‍ ബെസ്റ്റാണ്. ഇപ്പോഴും അതില്‍ മാറ്റമൊന്നും സംഭവിക്കുകയും ചെയ്തിട്ടില്ല. ഇതു യാഥാര്‍ഥ്യം തന്നെയാണ്. സിആര്‍7 കളിക്കുന്ന ഫുട്‌ബോള്‍ അത്ര നല്ലതല്ലായിരിക്കാം. പക്ഷെ അതിന്റെ വേഗത തികച്ചും വ്യത്യസ്തമാണ്.

ഒരുപാട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. കാരണം അങ്ങനെ ചിന്തിക്കുന്ന, പക്ഷെ ഇക്കാര്യം പറയാത്ത കൂടുതല്‍ താരങ്ങളെ അതു മെച്ചപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യും. മെസ്സിയില്‍ നിന്നും റൊണാള്‍ഡോയെ വ്യത്യസ്തനാക്കുന്നതും ഉതാണ്.

LIONEL MESSI

കാരണം മെസ്സി ഒരിക്കലും അങ്ങനെ പറയുന്നതോ (ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ബെസ്റ്റ്), അതുപോലെ റിസ്‌കുകളെടുക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ക്കു ഇക്കാര്യം തെളിയിക്കേണ്ടതായും വരും. 40ാം വയസ്സിലും ക്രിസ്റ്റ്യാനോ അതു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരുപാട് ദൂരം മുന്നിലെത്തുകയും ചെയ്തു. പക്ഷെ പെലെയെ പോലെ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റാരുമുണ്ടായിട്ടില്ലെന്നും ഹ്യൂഗോ ഗാട്ടി കൂട്ടിച്ചേര്‍ത്തു.

മെസ്സിയെ അപേക്ഷിച്ച് കരിയറില്‍ കൂടുതല്‍ റിസ്‌കളുകളെടുക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ലബ്ബുകളില്‍ കളിക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുള്ള താരമാണ് റൊണാള്‍ഡോ. പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സ്പാനിഷ് ടീം റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് എന്നിവര്‍ക്കായും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി. ഇപ്പോള്‍ സൗദി ക്ലബ്ബായ അല്‍ നസറിനു വേണ്ടിയും കസറുകയാണ് റൊണാള്‍ഡോ.

എന്നാല്‍ കരിയറിന്റെ ഭൂരിഭാഗവും മെസ്സി കളിച്ചിട്ടുള്ളത് സ്പാനിഷ് പവര്‍ഹൗസുകളായ ബാഴ്‌സലോണയ്ക്കു വേണ്ടിയാണ്. ദീര്‍ഘകാലം അവിടെ തുടര്‍ന്ന അദ്ദേഹം പിന്നീട് ഫ്രഞ്ച് ടീമായ പിഎസ്ജിയിലേക്കു മാറി. പക്ഷെ ബാഴ്‌സയിലേതു പോലെയൊരു പ്രകടനം അദ്ദേഹത്തിനു അവിടെ പുറത്തെടുക്കാനായില്ല. പിഎസ്ജി വിട്ടതിനു ശേഷം ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമി ടീമിന്റെ ഭാഗമാണ് മെസ്സി.

Story first published: Wednesday, February 12, 2025, 14:27 [IST]
Other articles published on Feb 12, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+