Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റിയാനോ മിന്നി, യുവന്റസ് വീണ്ടും ഒന്നാമത്; പിഎസ്ജിക്ക് സമനില

റോം: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് വീണ്ടും ഒന്നാമതെത്തി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ച മത്സരത്തില്‍ റോമയെ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. കഴിഞ്ഞദിവസം സമനിലയില്‍ കുരുങ്ങിയ ഇന്റര്‍മിലാന്‍ രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 19 കളികളില്‍നിന്നും 48 പോയന്റുമായാണ് യുവന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 46 പോയന്റുള്ള ഇന്റര്‍ രണ്ടാംസ്ഥാനത്തായി.

ആദ്യ പത്ത് മിനിറ്റിനുള്ളില്‍തന്നെ രണ്ടുഗോളടിച്ച് യുവന്റസ് മത്സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. ഡെമിറല്‍(3), ക്രിസ്റ്റിയാനോ(10) എന്നിവര്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ യുവന്റസിനെതിരെ 68-ാം മിനിറ്റില്‍ പെറോട്ടി ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, സമനില നേടാനുള്ള ശ്രമം പാഴായി. മറ്റു മത്സരഫലങ്ങള്‍, ഉദിനെസ് 3-0 സസ്സൗളോ, ഫിയോറന്റീന 1-0 സ്പാല്‍, സാംപ്‌ഡോറിയ 5-1 ബ്രെസിക്ക, ടോറിനോ 1-0 ബൊളോഗന, വെറോണ 2-1 ജെനോവ.

ronaldo-juventus

ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന പിഎസ്ജി മൊണാക്കോയുമായി അപ്രതീക്ഷിത സമനില വഴങ്ങി. മത്സരത്തില്‍ നെയ്മര്‍(3, 42) ഇരട്ടഗോള്‍ നേടി. ടൂറെ(24)യുടെ വകയായിരുന്നു മറ്റൊരു ഗോള്‍. മാര്‍ട്ടിന്‍സ്(7), യെഡ്ഡര്‍(13), സ്ലിമാനി(70) എന്നിവരുടെ വകയായിരുന്നു മൊണാക്കോയുടെ ഗോളുകള്‍. ലീഗില്‍ 19 കളികളില്‍നിന്നും 46 പോയന്റുമായി പിഎസ്ജി മുന്നിലാണ്. 20 കളികളില്‍നിന്നും 41 പോയന്റുള്ള മാഴ്‌സലെ ആണ് രണ്ടാം സ്ഥാനത്ത്. മറ്റു മത്സരഫലങ്ങള്‍, ഇറ്റിനെ 0-2 നാന്റെസ്, ഡിജോണ്‍ 1-0 ലില്ലെ.

Story first published: Monday, January 13, 2020, 9:56 [IST]
Other articles published on Jan 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+