Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി ആരാധകര്‍ ക്ഷമിക്കുക, ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇന്ത്യന്‍ താരങ്ങളുടെ സൂപ്പര്‍ ഹീറോ!!

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ടീമുകളെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ടീമും തികഞ്ഞ ആത്മവിശ്വാസത്തില്‍. ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസാണ് പരിശീലകന്‍. മാര്‍ച്ചില്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം ലൂയിസിന് കീഴില്‍ ഇന്ത്യ മികച്ച റിസള്‍ട്ടുണ്ടാക്കി. യുവതാരങ്ങളെല്ലാം തന്നെ യൂറോപ്യന്‍ ഫുട്‌ബോളിലേക്കാണ് ഉറ്റുനോക്കുന്നത്. യൂറോപ്പില്‍ കളിക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങളുടെ ഹീറോസ്. ഈയൊരു ആവേശവും ഊര്‍ജവും കളിക്കാരിലുള്ളത് ലൂയിസിന് ജോലി എളുപ്പമാക്കുന്നു.

ആരെയാണ് ഇവര്‍ മാതൃകയാക്കുന്നതെന്ന് ചോദിച്ചാല്‍ മെസി ആരാധകര്‍ ഞെട്ടും - അതേ, കൂടുതല്‍ പേരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍. ഇരുപത്തഞ്ച് പേരില്‍ ആറ് പേര്‍ ക്രിസ്റ്റ്യാനോ ആരാധകര്‍. അഭിജിത് സര്‍ക്കാര്‍, ഖുമാന്തം നിന്‍തോഗാന്‍ബ, റഹീം അലി, ബോറിസ് സിംഗ് താംഗ്യാം, മുഹമ്മദ് ഷാജഹാന്‍, ശുഭം സാരംഗി എന്നിവരാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാറിന്റെ കട്ട ഫാന്‍സ്.

cristianoronaldo

ലാലെംഗ്മാവിയയാണ് ഏക മെസി ഫാന്‍. പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തതും റയല്‍ മാഡ്രിഡിനെ തുടരെ യൂറോപ്പിലെ ചാമ്പ്യന്‍മാരാക്കിയതും ക്രിസ്റ്റ്യാനോയോടുള്ള പ്രിയം വര്‍ധിപ്പിച്ചു. അഭിജിത് സര്‍ക്കാറും സാരംഗിയുമാണ് ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ സൂപ്പര്‍ പ്രതീക്ഷകള്‍. ക്രിസ്റ്റ്യാനോയെ പോലെ ഇവര്‍ മിന്നിയാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് റൗണ്ടിനപ്പുറത്തേക്ക് കുതിക്കാം.

ക്ലബ്ബിനും രാജ്യത്തിനും ചിട്ടയോടെ കളിക്കുന്ന ക്രിസ്റ്റിയാനോ രണ്ടിടത്തും വിജയം കൊയ്യുന്നതാണ് ഇവരെ ആകര്‍ഷിച്ചത്. മെസിയിലെ പ്രതിഭാസ്പര്‍ശമാണ് ലാലെംഗ്മാവിയയുടെ മനസ് കീഴടക്കിയത്.

ടീമിലെ മറ്റ് താരങ്ങള്‍ ആരാധിക്കുന്ന താരങ്ങള്‍ ആരെന്നറിഞ്ഞാലും മതിപ്പുണ്ടാകും. സ്‌പെയിനിന്റെ ആന്ദ്രെ ഇനിയെസ്റ്റ, സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പീക്വെ, ബുസ്‌ക്വുറ്റ്‌സ്, ജര്‍മനിയുടെ മാനുവല്‍ ന്യുവര്‍, ടോണി ക്രൂസ്, സ്വീഡന്റെ സ്ലാറ്റന്‍ ഇബ്രാഹിമോവിച്, ചിലിയുടെ ആര്‍തുറോ വിദാല്‍, ചെക് റിപബ്ലിക്കിന്റെ ഗോളി പീറ്റര്‍ ചെക്, ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രിസ്മാന്‍, ബ്രസീലിന്റെ നെയ്മര്‍, ഫിലിപ് കൂട്ടീഞ്ഞോ, ഇറ്റലിയുടെ ഗോളി ബുഫണ്‍ എന്നിവര്‍ക്കും ആരാധകരുണ്ട്. മുന്‍ ഇതിഹാസങ്ങളില്‍ ഡിയഗോ മറഡോണക്ക് മാത്രമേ ആരാധകരുള്ളൂ. പെലെയും യൊഹാന്‍ക്രൈഫുമൊക്കെ ഔട്ടാണ്.

Story first published: Friday, September 8, 2017, 13:07 [IST]
Other articles published on Sep 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+