Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റിയാനോ കളിക്കാനിറങ്ങിയില്ല; രണ്ട് ആരാധകര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം

സോള്‍: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കിറങ്ങാത്തതിനാല്‍ കോടതിയെ സമീപിച്ച ദക്ഷിണ കൊറിയയിലെ രണ്ട് ആരാധകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. സീസണ് മുന്നോടിയായി യുവന്റസ് കൊറിയയില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു സംഭവം. കൊറിയന്‍ ലീഗിലെ ഓള്‍ സ്റ്റാര്‍ ടീമിനെതിരെ യുവന്റസ് കളിക്കുമെന്നും ക്രിസ്റ്റിയാനോ കളത്തിലറങ്ങുമെന്നുമായിരുന്നു പരിപാടിയുടെ സംഘാടകരായ തി ഫാസ്റ്റ അറിയിച്ചിരുന്നത്.

ക്രിസ്റ്റ്യാനോയുടെ കളികാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ ഇരച്ചെത്തുകയും ചെയ്തു. ഏതാണ്ട് 60,000ത്തോളം കാണികളാണ് അന്ന് കളികാണാനെത്തിയത്. ടിക്കറ്റിന് പിടിവലിയായതോടെ 1700 മുതല്‍ 25,000 രൂപവരെ മുടക്കി ചിലര്‍ കളികാണാനെത്തി. എന്നാല്‍, മത്സരത്തിലുടനീളം ക്രിസ്റ്റ്യാനോ മൈതാനത്തിന് പുറത്തിരിക്കുകയായിരുന്നു. സംഭവത്തില്‍ കുപിതരായ ആരാധകര്‍ മെസ്സിക്കുവേണ്ടി അന്ന് ജയ് വിളിക്കുകയും ചെയ്തു.

ronaldo

ക്രിസ്റ്റ്യാനോയുടെ കളി കാണാന്‍ കഴിയാത്തത് മനോവേദനയുണ്ടാക്കിയെന്നുകാട്ടിയാണ് പിന്നീട് രണ്ട് ആരാധകര്‍ കോടതിയെ സമീപിച്ചത്. കോടതി അവര്‍ക്ക് ഏതാണ്ട് 22,000ത്തോളം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. 87 ആരാധകരുടെ കേസ് കൂടി കോടതിയിലുണ്ട്. ഇവര്‍ക്കും അനുകൂലമായി വിധിവരികയാണെങ്കില്‍ സംഘാടകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നേക്കാം.

Story first published: Wednesday, February 5, 2020, 17:06 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+