Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയ്‌നില്‍ ക്രിസ്റ്റ്യാനോക്ക് പിന്നാലെ നികുതി വകുപ്പ്, എക്കൗണ്ടുകളുടെ എണ്ണം അറിഞ്ഞാല്‍ ഞെട്ടും!

മാഡ്രിഡ്: ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം പിടികൂടാന്‍ നോട്ട്‌നിരോധിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറിഞ്ഞിട്ടുണ്ടാകുമോ എന്തോ ! സ്‌പെയ്‌നില്‍ നികുതിവെട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന റയല്‍മാഡ്രിഡ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 22 സ്വിസ് ബേങ്ക് എക്കൗണ്ടുകള്‍ ഉണ്ടെന്ന വാര്‍ത്തയാണ് സ്‌പെയ്‌നില്‍ നിന്ന് വരുന്നത്.

ഇരുപത് ദശലക്ഷം യൂറോയില്‍ ഏറെയാണ് സ്വിസ് ബേങ്കുകളില്‍ ക്രിസ്റ്റ്യാനോയുടെ നിക്ഷേപമെന്നും സ്പാനിഷ് പത്രം എല്‍ മുന്‍ഡോ പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം 225 ദശലക്ഷം യൂറോയിലേറെയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനമെന്ന് അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഗെസ്റ്റിഫ്യൂട് ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്‌പെയ്‌നിന് പുറത്ത് 203.7 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനമെങ്കില്‍ സ്‌പെയ്‌നില്‍ 23.5 ദശലക്ഷമാണ്.

highestgoalscorer

സ്വിസ് പ്രൈവറ്റ് ബേങ്ക് മിറാബൗദിലാണ് ഏറിയ ഭാഗവും നിക്ഷേപം. ഇവിടെ മാത്രം പതിനേഴ് ദശലക്ഷം യൂറോയാണത്രേ സൂപ്പര്‍ താരം നിക്ഷേപിച്ചിരിക്കുന്നത്. ശേഷിക്കുന്ന തുകകള്‍ പത്തൊമ്പത് മറ്റ് എക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. ജന്മദേശമായ പോര്‍ച്ചുഗലില്‍ ക്രിസ്റ്റ്യാനോ അഞ്ച് ബേങ്കുകളിലായി 33,452 യൂറോ മാത്രമാണ് നിക്ഷേപിച്ചിട്ടുള്ളത്.

ലക്‌സംബര്‍ഗില്‍ പതിനാല് ദശലക്ഷം യൂറോ മ്യൂച്വല്‍ ഫണ്ട് വിഭാഗത്തിലായും നിക്ഷേപമുണ്ട്. വിദേശരാജ്യങ്ങളില്‍ ഷെയറുകളും ബോണ്ടുകളും റിയല്‍ എസ്റ്റേറ്റിലുമൊക്കെയായി വന്‍ നിക്ഷേപം തന്നെയുണ്ട് ക്രിസ്റ്റ്യാനോക്ക്.

150 ദശലക്ഷം യൂറോയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ക്രിസ്റ്റ്യാനോ നേരിടുന്നത്. എന്നാല്‍ 2011-2014 കാലയളവിലെ താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ചുവരികയാണ് സ്‌പെയിന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേങ്ക് എക്കൗണ്ടുകളെന്ന് എല്‍മുന്‍ഡോ പത്രം ചൂണ്ടിക്കാണിക്കുന്നു.

Story first published: Monday, December 12, 2016, 10:20 [IST]
Other articles published on Dec 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+