Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുഗാട്ടി ചെന്റോഡിയെച്ചി, ലോകത്തിലെ വിലകൂടിയ കാര്‍ റൊണാള്‍ഡോയ്ക്ക് സ്വന്തം; വില ഞെട്ടിക്കും

ടുറിന്‍: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ്ബ് യുവന്റസിലെത്തിയിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാല്‍പ്പന്ത് മികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഇത്തവണ യുവന്റസിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ തന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് താരം സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര കാര്‍ നിര്‍മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ കാറായ ചെന്റോഡിയെച്ചി വാങ്ങാന്‍ റൊണാള്‍ഡോ കരാറൊപ്പിട്ടന്ന വിവരം പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ കാറെന്ന വിശേഷിപ്പിക്കപ്പെടുന്ന ബുഗാട്ടി ചെന്റോഡിയെച്ചിയുടെ വിലയാണ് ഞെട്ടിക്കുന്നത്. 85 ലക്ഷം പൗണ്ട്,ഏകദേശം 83.34 കോടി രൂപ. സൂപ്പര്‍ കാറുകളോട് നേരത്തെ മുതല്‍ ഇഷ്ടമുള്ള റൊണാള്‍ഡോയുടെ കൈയില്‍ ആഡംഭര കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. നേരത്തെ തന്നെ കാര്‍ വാങ്ങാന്‍ റൊണാള്‍ഡോ കമ്പനിയുമായി കരാറൊപ്പിട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ കൈയിലേക്ക് വണ്ടിയെത്താന്‍ ഇനിയും കാത്തിരിക്കണം.

cr7

അടുത്ത വര്‍ഷമെ വാഹനം റൊണാള്‍ഡോയ്ക്ക് കമ്പനി കൈമാറുകയുള്ളുവെന്നാണ് വിവരം. കമ്പനിയെ സംബന്ധിച്ച് വലിയൊരു മാര്‍ക്കറ്റുകൂടിയാണ് റൊണാള്‍ഡോയിലൂടെ തുറന്നുകിട്ടുന്നത്. അതിനാല്‍ വാഹന കൈമാറ്റം ആഡംബരമാക്കാനുള്ള പദ്ധതിയിലാണ് ബുഗാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ സവിശേഷതയുള്ള കാറാണ് ബുഗാട്ടി ചെന്റോഡിയെച്ചി. വെറും 2.4 സെക്കന്റില്‍ വാഹനം 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടാന്‍ കഴിയുന്നത്.

മണിക്കൂറില്‍ 380 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം അനായാസമായി ഓടിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നത്. പൊതുവിപണയിലേക്ക് ഈ വാഹനം ഇറക്കാന്‍ ബുക്കാട്ടി ഉദ്ദേശിക്കുന്നില്ല. ലോകത്തിലെ 10പേര്‍ക്കുവേണ്ടി മാത്രമായാണ് ഈ വാഹനം നിര്‍മിക്കുന്നതെന്നാണ് വിവരം. എന്തായാലും റൊണാള്‍ഡോയുടെ കാര്‍ ശേഖരത്തില്‍ അധികം വൈകാതെ ബുഗാട്ടിയുടെ ഈ സൂപ്പര്‍ കാര്‍ എത്തും. നേരത്തെ മെഴ്‌സിഡസ് ബെന്‍സ്,ബിഎംഡബ്ല്യു,ഔഡി,ജാഗോര്‍,ലംബോര്‍ഗിനി തുടങ്ങിയ നിരവധി സൂപ്പര്‍ കാറുകളുടെ റൊണാള്‍ഡോയ്ക്ക് സ്വന്തമായിട്ടുണ്ട്.

ഫുട്‌ബോളില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളില്‍ മുന്‍നിരക്കാരനാണ് റൊണാള്‍ഡോ. റയല്‍ മാഡ്രിഡില്‍ നിന്ന് റെക്കോഡ് തുകയ്ക്കാണ് റോണോയെ യുവന്റസ് റാഞ്ചിയത്. ഇറ്റലിയും മികവ് തുടര്‍ന്ന റൊണാള്‍ഡോ ഈ സീസണില്‍ ക്ലബ്ബിനുവേണ്ടി 50 ഗോളിന് മുകളില്‍ നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്,സ്പാനിഷ് ലീഗ്,ഇറ്റാലിയന്‍ ലീഗ് എന്നീ ലീഗുകളില്‍ കളിച്ച് സീസണില്‍ 50 ഗോളിന് മുകളില്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ഈ സീസണില്‍ റൊണാള്‍ഡോ സ്വന്തം പേരിലാക്കിയിരുന്നു. ഇനി ചാമ്പ്യന്‍സ് ലീഗിലെ യുവന്റസിനെ കിരീടത്തിലേക്ക് നയിക്കുകയെന്ന വലിയ ദൗത്യമാണ് റൊണാള്‍ഡോയ്ക്കുള്ളത്.

Story first published: Tuesday, August 4, 2020, 10:18 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+