റൊണാള്‍ഡോ ഇനി നാന്നൂറാന്‍!! ഗോള്‍വേട്ടയില്‍ റെക്കോര്‍ഡ്... യൂറോപ്പിലെ ആദ്യ താരം

റോം: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്നത് ശീലമാക്കി മാറ്റിയ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി. യൂറോപ്പിലെ ആദ്യ അഞ്ചു ലീഗുകളില്‍ 400 ഗോളുകള്‍ തികച്ച ആദ്യ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് മുന്‍ ലോക ഫുട്‌ബോളര്‍ തന്റെ പേരിലാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ ഞായറാഴ്ച ജെനോയ്‌ക്കെതിരായ കളിയില്‍ യുവന്റസിനു വേണ്ടി ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ചരിത്രനേട്ടത്തിന് അവകാശിയായത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലൂടെയാണ് റൊണാള്‍ഡോ ലോകോത്തര താരമെന്ന പദവിയിലേക്കുയര്‍ന്നത്. യുനൈറ്റഡിനു വേണ്ടി 84 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. അന്നത്തെ ലോക റെക്കോര്‍ഡ് തുകയ്ക്കു 2009ല്‍ സ്പാനിഷ് പവര്‍ഹൗസുകളായ റയല്‍ മാഡ്രിഡിലെത്തിയ റോണോ അവിടെയും ഗോളടിതുടര്‍ന്നു. 313 ഗോളുകളാണ് റയലിനായി താരം വാരിക്കൂട്ടിയത്. കഴിഞ്ഞ സീസണിനു ശേഷം യുവന്റസിലെത്തിയ റോണോ ഇതുവരെ അഞ്ചു ഗോളുകള്‍ നേടിക്കഴിഞ്ഞു.

ആധുനിക ഫുട്‌ബോളില്‍ റൊണാള്‍ഡോയുടെ മുഖ്യ എതിരാളിയായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് ഗോള്‍വേട്ടയില്‍ യൂറോപ്പില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 389 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. റൊണാള്‍ഡോ മൂന്നു ക്ലബ്ബുകള്‍ക്കായി കളിച്ചാണ് 400 ഗോളുകളെന്ന നേട്ടത്തിലെത്തിയതെങ്കില്‍ മെസ്സിയുടെ ഗോളുകളെല്ലാം ബാഴ്‌സയ്ക്കു വേണ്ടിയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications