മാഡ്രിഡ്: യൂറോപ്പില്‍ കളിക്കുന്ന മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് മാഗസിന്റെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ നാലാം തവണയും ബാലണ്‍ ദ്യോര്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം മെസിക്കായിരുന്നു പുരസ്‌കാരം. അഞ്ച് തവണ ബാലണ്‍ ദ്യോര്‍ നേടി മെസി റെക്കോര്‍ഡ് സൂക്ഷിക്കുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഈ പുരസ്‌കാരം മെസിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റാരും സ്വന്തമാക്കിയിട്ടില്ല.

ക്ലബ്ബിനും രാജ്യത്തിനും തിളങ്ങുന്ന താരം
കഴിഞ്ഞ സീസണില്‍ റയലിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട ജയത്തിലേക്ക് കുതിപ്പിച്ചതും പോര്‍ച്ചുഗലിന് യൂറോ 2016 കിരീടം സാധ്യമാക്കിയതുമാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
യൂറോ കപ്പില്‍ മൂന്ന് നിര്‍ണായക ഗോളുകള്‍ നേടിയിരുന്നു. പോര്‍ച്ചുഗല്‍ ആദ്യമായിട്ടായിരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റ് ജേതാക്കളാകുന്നത്. പരുക്ക് കാരണം ഫൈനലില്‍ കുറച്ച് നേരം മാത്രമാണ് ക്രിസ്റ്റ്യാനോക്ക് കളിക്കാന്‍ സാധിച്ചതെങ്കിലും സൈഡ് ലൈനില്‍ നിന്ന് കോച്ചിന്റെ റോള്‍ ഏറ്റെടുത്ത് ക്രിസ്റ്റ്യാനോ തന്നിലെ ആത്മാര്‍ഥതയും ആവേശവും പ്രകടമാക്കി.
പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്...
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 173 ജേര്‍ണലിസ്റ്റുകള്‍ക്കിടയില്‍ നടക്കുന്ന വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുപ്പ്. 1956 മുതല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ ആറ് വര്‍ഷം ഫിഫക്കൊപ്പം ചേര്‍ന്ന് ഫിഫ ബാലണ്‍ ദ്യോര്‍ എന്ന നാമദേയത്തിലായിരുന്നു പുരസ്‌കാരം നല്‍കിയത്. കരാര്‍ പൂര്‍ത്തിയായതോടെ ഇത്തവണ ഫിഫ ഒപ്പമില്ല.
2016 മികച്ച വര്‍ഷം
42 മത്സരങ്ങള്‍, 38 ഗോളുകള്‍, 14 അസിസ്റ്റ്‌സ്...കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം കരിയറിലെ മികച്ച വര്‍ഷമായിരുന്നു.
ബാലണ്‍ ദ്യോര്‍ ജേതാക്കള്‍...
2003 പാവെല്‍ നെദ്‌വെദ്
2002 ആന്ദ്രെ ഷെവ്‌ചെങ്കോ
2005 റൊണാള്‍ഡീഞ്ഞോ
2006 ഫാബിയോ കന്നവാരോ
2007 കക്ക
2008 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2009 ലയണല്‍ മെസി
2010 ലയണല്‍ മെസി
2011 ലയണല്‍ മെസി
2012 ലയണല്‍ മെസി
2013 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2014 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2015 ലയണല്‍ മെസി
2016 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ