Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഡ്രിച്ച് ഫിഫ അവാര്‍ഡ് ഉറപ്പിച്ചതോടെ റൊണാള്‍ഡോയും മെസ്സിയും ചടങ്ങിനെത്തിയില്ല; രൂക്ഷ വിമര്‍ശനം

അവാർഡ്ദാന ചടങ്ങിൽ വരാതെ മെസ്സിയും റോണോയും

ലണ്ടന്‍: പത്തുവര്‍ഷത്തിനിടെ ആദ്യമായി ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് മറ്റൊരാള്‍ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം നേടുമ്പോള്‍ ചടങ്ങില്‍നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് വിവാദത്തില്‍. ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലൂക്കാ മോഡ്രിച്ച് ആണ് ഇത്തവണ പുരസ്‌കാര ജേതാവ്.

2010 മുതല്‍ അഞ്ചുതവണ വീതം ക്രിസ്റ്റ്യാനോയും മെസ്സിയും പങ്കിട്ടെടുക്കുകയായിരുന്നു പുരസ്‌കാരം. ഇതാദ്യമായി മറ്റൊരാള്‍ ആ സ്ഥാനത്തേക്ക് കടന്നുവന്നതോടെ മെസ്സിയും റൊണാള്‍ഡോയും ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ഫാബിയോ കാപ്പെല്ലോ സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്.

pic

ഇരു താരങ്ങളും വിട്ടുനിന്നത് കളിക്കാരോടും ഫിഫയോടുമുള്ള ബഹുമാനമില്ലായ്മയാണെന്ന് അദ്ദേഹം തുറന്നടിച്ചു. അവാര്‍ഡുകള്‍ ഏറെ വാങ്ങിയ ഇരുവരും അത് നഷ്ടപ്പെടുന്നതിന് ഇഷ്ടമല്ലെന്ന് പറയുകകൂടിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ജയിച്ചാലും തോറ്റാലും ഇരു താരങ്ങളും എത്തേണ്ടിയിരുന്നെന്ന് മുന്‍ ഉറുഗ്വന്‍ സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാന്‍ പറഞ്ഞു. ആരാണ് ജയിക്കുന്നതെന്ന് പ്രധാനമല്ല കളിക്കാരന്‍ അദ്ദേഹത്തിന്റെ മാന്യത കാണിക്കണമെന്നു ഫോര്‍ലാന്‍ ചൂണ്ടിക്കാട്ടി.

വിട്ടുനില്‍ക്കാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളുണ്ടാകുമെന്നാണ് അവാര്‍ഡ് ജേതാവ് ലൂക്കാ മോഡ്രിച്ച് പ്രതികരിച്ചത്. അവര്‍ ഇവിടെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവര്‍ വന്നില്ലെന്നും താരം പറഞ്ഞു. 12 വര്‍ഷത്തിനു ശേഷം ആദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ പോലും ഇടം കണ്ടെത്താനായിരുന്നില്ല. റൊണാള്‍ഡോയാകട്ടെ അവസാന മൂന്നില്‍ ഇടംപിടിച്ചിരുന്നെങ്കിലും മോഡ്രിച്ചിന് പിറകിലായി.

Story first published: Tuesday, September 25, 2018, 11:35 [IST]
Other articles published on Sep 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+