Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവതിയുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി സമ്മതിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അത് ബലാത്സംഗമല്ല -ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | Oneindia Malayalam

ലിസ്ബണ്‍: തനിക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി സ്ഥിരീകരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ ആണ് ബലാത്സംഗക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എല്ലാവരുടെയും സമ്മതത്തോടെയുള്ള ലൈംഗികബന്ധം ആയിരുന്നു അതെന്നും അത് ബലാത്സംഗമല്ലെന്നുമാണ് വിശദീകരണം.

2009-ല്‍ ലാസ് വെഗാസില്‍ വെച്ച് മോഡലായ കാതറിന്‍ മയോര്‍ഗ എന്ന യുവതിയെ ക്രിസ്റ്റിയാനോ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലാസ് വെഗാസ് പോലീസ് കഴിഞ്ഞാഴ്ച്ച കേസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍, 2009-ല്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ലെന്നും താരത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

cristiano

ബലാത്സംഗത്തെക്കുറിച്ച് കാതറിന്‍ മയോര്‍ഗ അന്നുതന്നെ ക്രിസ്റ്റിയാനോയുടെ അഭിഭാഷകന് സൂചന നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 3,75,000 ഡോളര്‍ (ഏകദേശം മൂന്നു കോടിയോളം രൂപ) നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. എന്നാല്‍ ക്രിസ്റ്റ്യാനോയും അഭിഭാഷകനും ചേര്‍ന്ന് തന്നെ ഒത്തുതീര്‍പ്പ് കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ കാതറിന്റെ നിലപാട്.

താന്‍ നിരപരാധിയാണന്നും ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് റൊണാള്‍ഡോ നേരത്തെ പ്രതികരിച്ചത്. അത് ബലാത്സംഗം അല്ലായിരുന്നു എന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകനും വ്യക്തമാക്കുന്നു. വാര്‍ത്ത പുറത്തുവിട്ട ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Thursday, October 11, 2018, 14:19 [IST]
Other articles published on Oct 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+