Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയുടെ വിജയഗോള്‍ ക്രിസ്റ്റിയാനോയെ അസ്വസ്ഥനാക്കി, മാര്‍സലോയും മോഡ്രിചും ശകാരം കേട്ടു

മാഡ്രിഡ്: എല്‍ക്ലാസികോയില്‍ ബാഴ്‌സലോണയോട് തോറ്റതിന് ശേഷം റയല്‍മാഡ്രിഡ് ഡ്രസിംഗ് റൂമില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പൊട്ടിത്തെറിച്ചു. ഇഞ്ചുറി ടൈമില്‍ മെസിക്ക് വിജയഗോള്‍ നേടാന്‍ അവസരം നല്‍കിയതാണ് ക്രിസ്റ്റിയാനോയെ ചൊടിപ്പിച്ചത്.

ഗ്രൗണ്ടില്‍ തന്നെ ആ ദേഷ്യം സൂപ്പര്‍ താരം പ്രകടിപ്പിച്ചിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് ബാഴ്‌സ താരം സെര്‍ജി റോബര്‍ടോ പന്തുമായി റയലിന്റെ ബോക്‌സ് വരെ നീളുന്ന കുതിപ്പാണ് നടത്തിയത്. ഇതാണ് മെസിയുടെ ഗോളിന് വഴി തുറന്നത്. ഇത്രയേറെ ദൂരം ഒരു താരംപന്തുമായി കുതിക്കുമ്പോള്‍ ഒന്ന് ഫൗള്‍ ചെയ്തിട്ടെങ്കിലും അത് തടയേണ്ടതില്ലായിരുന്നോ എന്നാണ് ക്രിസ്റ്റിയാനോ സഹതാരങ്ങളോട് ക്ഷോഭിച്ചത്.

cristianoronaldo

ലൂക മോഡ്രിചും മാര്‍സലോയുമാണ് ക്രിസ്റ്റിയാനോയുടെ രോഷം മുഴുവന്‍ ഏറ്റുവാങ്ങിയത്. പിന്നീട് മാര്‍സലോ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു. ഒരു ടെക്‌നിക്കല്‍ ഫൗളിലൂടെ എനിക്ക് തടയാമായിരുന്നു റോബര്‍ട്ടോയെ. അത് ചെയ്യാന്‍ തോന്നിയില്ല. മെസിയുടെ ഗോള്‍ ഒരിക്കലും സംഭവിക്കില്ലായിരുന്നു. തനിക്ക് സംഭവിച്ച പിഴവാണതെന്ന് മാര്‍സലോ കുറ്റസമ്മതം നടത്തിയിരുന്നു. ഇത് ഡ്രസിംഗ് റൂമില്‍ ക്രിസ്റ്റിയാനോയുടെ ശകാരം കേട്ടതിന് ശേഷമായിരുന്നു.

cristiano

പാര്‍ട്ടി റദ്ദാക്കി ക്രിസ്റ്റ്യാനോ

ടീമിന്റെ തോല്‍വി കുറച്ചൊന്നുമല്ല പോര്‍ച്ചുഗല്‍ താരത്തെ അസ്വസ്ഥാനാക്കുന്നത്. ഗേള്‍ ഫ്രണ്ട് ജോര്‍ജിന റോഡ്രിഗസിനോട് വീട്ടില്‍ നടത്താന്‍ ഉദ്ദേശിച്ച സൗഹൃദ പാര്‍ട്ടി റദ്ദാക്കാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പാണേ്രത പാര്‍ട്ടി നിശ്ചയിച്ചത്.

ബാഴ്‌സക്കെതിരായ മത്സരശേഷം റയലിന്റെ കിരീട സാധ്യത വര്‍ധിക്കുമെന്ന കണക്ക്കൂട്ടലിലായിരുന്നു റോഡ്രിഗസ് പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചത്. തോറ്റതോടെ, ആ പാര്‍ട്ടി വേണ്ടെന്ന് ക്രിസ്റ്റ്യാനോ നിര്‍ദേശിക്കുകയായിരുന്നു. ലാ ലിഗ കിരീടം ഉറപ്പാക്കുന്നതു വരെ ഒരു പാര്‍ട്ടിയും വീട്ടില്‍ വെച്ച് നടത്തരുതെന്നാണ് സൂപ്പര്‍താരത്തിന്റെ നിര്‍ദേശം.

Story first published: Wednesday, April 26, 2017, 12:13 [IST]
Other articles published on Apr 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+