Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ മാഞ്ചസ്റ്റര്‍ താരം മൗറെയ്ന്‍ ഫെല്ലയ്‌നിക്കും കൊറോണ ബാധ

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മൗറെയ്ന്‍ ഫെല്ലെയ്‌നിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ചൈനീസ് സൂപ്പര്‍ ലീഗില്‍ ഷാന്‍ഡോങ് ലുനെങ് ക്ലബിനായി തയ്യാറെടുപ്പുകള്‍ നടത്തവെയാണ് ഫെല്ലെയ്‌നി കൊറോണയുടെ പിടിയില്‍ അകപ്പെട്ടത്. താരത്തിന് കൊറോണ ബാധിച്ച കാര്യം ചൈനയിലെ ജിഹാന്‍ പ്രവിശ്യയിലെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മുന്‍ മാഞ്ചസ്റ്റര്‍ താരം മൗറെയ്ന്‍ ഫെല്ലയ്‌നിക്കും കൊറോണ ബാധ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവര്‍ട്ടണ്‍ ക്ലബുകള്‍ക്കായി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇക്കുറി ചൈനീസ് സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനായി ചൈനയില്‍ എത്തിയതായിരുന്നു ഫെല്ലെയ്‌നി. മാര്‍ച്ച് 20 -ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇദ്ദേഹം ജിനാനില്‍ വന്നത്.

നിലവില്‍ കൊറോണ ബാധ കണ്ടെത്തുന്ന ആദ്യ സിഎസ്എല്‍ താരമാണ് 32 -കാരനായ മൗറെയ്ന്‍ ഫെല്ലെയ്‌നി. കഴിഞ്ഞവര്‍ഷമാണ് ഫെല്ലെയ്‌നിയെ ഷാന്‍ഡോങ് ക്ലബ് വാങ്ങിയത്. ആദ്യ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി താരം 13 ഗോളുകള്‍ നേടുകയുണ്ടായി. പോയവര്‍ഷം ചൈനീസ് സൂപ്പര്‍ ലീഗിലെ അഞ്ചാം സ്ഥാനക്കാരായിരുന്നു ഷാന്‍ഡോങ് ലുനെങ്. നിലവില്‍ കൊറോണ വൈറസുബാധയുടെ പശ്ചാത്തലത്തില്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളെല്ലാം ചൈന നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡിബാല

ഫെല്ലെയ്‌നിക്ക് പുറമെ ഒരുപിടി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടി ശനിയാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാലയും (26) ഇറ്റലിയുടെ മുന്‍ ഇതിഹാസ നായകന്‍ പൗലോ മാല്‍ദീനിയും (51) ഇക്കൂട്ടത്തിലുണ്ട്. ഡിബാലയ്‌ക്കൊപ്പം കാമുകി ഒറിയാന സബാട്ടിനിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീനയിലെ പ്രശസ്ത ഗായികയും നടിയും മോഡലുമാണ് ഇവര്‍. ഇതേസമയം, തങ്ങള്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡിബാല ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. കൊറോണയുടെ പിടിയില്‍ അകപ്പെടുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. നേരത്തെ, റുഗാനിക്കും മറ്റിയൂഡിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

എസി മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മാല്‍ദീനിക്കൊപ്പം മകന്‍ ദാനിയേലിനും (18) കൊറോണ ബാധ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരുവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ക്ലബ് വ്യക്തമാക്കി. എസി മിലാന്‍ താരമായ ദാനിയേല്‍ മാല്‍ദീനി ടീമിനൊപ്പം പരിശീലന ക്യാംപില്‍ പങ്കെടുത്തിരുന്നു. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച്ചക്കാലം മാല്‍ദീനിയും മകനും വീട്ടുനിരീക്ഷണത്തിലായിരുന്നു.

മാൽദിനി

കൊറോണ ബാധിതനായ റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് മരിച്ച വാര്‍ത്തയും ഫുട്‌ബോള്‍ ലോകത്തെ ഞായറാഴ്ച്ച നടുക്കി. കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് 76 -കാരനായ സാന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1995 മുതല്‍ 2000 വരെ റയല്‍ മാഡ്രിഡ് പ്രസിഡന്റായി സാന്‍സ് ചുമതലയേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്താണ് റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഫോര്‍ഡ്, ഡെവര്‍ സൂക്കര്‍ തുടങ്ങിയ താരങ്ങള്‍ റയലിലെത്തിയത്. 2000 -ത്തില്‍ നടന്ന റയല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരേസിനോടു പരാജയപ്പെട്ടാണ് സാന്‍സ് പുറത്തായത്.

Story first published: Sunday, March 22, 2020, 14:12 [IST]
Other articles published on Mar 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+