Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിബാലയ്ക്കും മുന്‍ ഇതിഹാസം മാല്‍ദീനിക്കും കൊറോണ, ആശങ്ക വിട്ടൊഴിയാതെ ഫുട്‌ബോള്‍ ലോകം

ഫുട്‌ബോള്‍ ലോകത്ത് കൊറോണ ഭീതി വീണ്ടും പിടിമുറുക്കുന്നു. യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാലയ്ക്കും (26) ഇറ്റലിയുടെ മുന്‍ ഇതിഹാസ നായകന്‍ പൗലോ മാല്‍ദീനിക്കും (51) കൊറോണ വൈറസുബാധ സ്ഥിരീകരിച്ചു. ഡിബാലയ്‌ക്കൊപ്പം പങ്കാളിയും അര്‍ജന്റീനയിലെ ഗായികയും നടിയും മോഡലുമായ ഒറിയാന സബാട്ടിനിയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേസമയം, തങ്ങള്‍ ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡിബാല ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.

ഡിബാലയ്ക്കും മുന്‍ ഇതിഹാസം മാല്‍ദീനിക്കും കൊറോണ, ആശങ്ക വിട്ടൊഴിയാതെ ഫുട്‌ബോള്‍ ലോകം

നിലവില്‍ കൊറോണ ബാധയേല്‍ക്കുന്ന യുവന്റസിന്റെ മൂന്നാമത്തെ താരമാണ് ഡിബാല. മുന്‍പ്, യുവന്റസ് താരങ്ങളായ ഡാനിയേല്‍ റുഗാനിക്കും ബ്ലെയ്‌സ് മറ്റിയൂഡിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

എസി മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മാല്‍ദീനിക്കൊപ്പം മകന്‍ ദാനിയേലിനും (18) കൊറോണ ബാധ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരുവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് എസി മിലാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എസി മിലാന്റെ ഫസ്റ്റ് ടീമിനൊപ്പം ദാനിയേല്‍ മാല്‍ദീനിയും പരിശീലന ക്യാംപില്‍ പങ്കെടുത്തിരുന്നു. ശേഷം രണ്ടാഴ്ച്ചക്കാലം മാല്‍ദീനിയും മകനും വീട്ടുനിരീക്ഷണത്തില്‍ തുടരുകയുണ്ടായി. എന്തായാലും രോഗം ഭേദമാകുംവരെ ഇരുവരും നിരീക്ഷണത്തില്‍ത്തന്നെ തുടരുമെന്ന് ക്ലബ് അറിയിച്ചു.

കൊറോണ വൈറസുബാധയേറ്റു റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് മരിച്ചതാണ് ഫുട്‌ബോള്‍ ലോകത്തെ നടുക്കിയ മറ്റൊരു വാര്‍ത്ത. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച്ച 76 -കാരനായ സാന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രാത്രി വൈകി ഇദ്ദേഹം മരിച്ചു. 1995 മുതല്‍ 2000 വരെ റയല്‍ മാഡ്രിഡ് പ്രസിഡന്റായി സാന്‍സ് ചുമതലയേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്താണ് റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഫോര്‍ഡ്, ഡെവര്‍ സൂക്കര്‍ തുടങ്ങിയ താരങ്ങള്‍ റയലിലെത്തിയത്.

ഡിബാലയ്ക്കും മുന്‍ ഇതിഹാസം മാല്‍ദീനിക്കും കൊറോണ, ആശങ്ക വിട്ടൊഴിയാതെ ഫുട്‌ബോള്‍ ലോകം

നേരത്തെ, ഡിബാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത താരം തള്ളുകയുണ്ടായി. നിലവില്‍ യുവന്റസ് താരങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 121 പേര്‍ നിരീക്ഷണത്തിലാണ്. ഡാനിയേല്‍ റുഗാനിയ്ക്കായിരുന്നു ടീമില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ശേഷം ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് കൂടിയായ മറ്റിയൂഡിനും കൊറോണ ബാധ തെളിഞ്ഞു.

ഡിബാലയ്ക്കും മുന്‍ ഇതിഹാസം മാല്‍ദീനിക്കും കൊറോണ, ആശങ്ക വിട്ടൊഴിയാതെ ഫുട്‌ബോള്‍ ലോകം

ഇറ്റലിയില്‍ കൊറോണ വിനാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ സീരീ എ മത്സരങ്ങളെല്ലാം അധികൃതര്‍ റദ്ദു ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിലേക്ക് മടങ്ങി. നിലവില്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ് ക്രിസ്റ്റിയാനോയുള്ളത്.

ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടെറ്റ, ചെല്‍സിയുടെ യുവതാരം കല്ലം ഹഡ്‌സന്‍ ഓഡോയി എന്നിവര്‍ക്കും കൊറോണ വൈറസുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ട്ടെറ്റുമായി ബന്ധമുണ്ടായിരുന്ന ഏവരും നിരീക്ഷണത്തിലാണ്. പരിശീലകന് കൊറോണ ബാധയേറ്റ സാഹചര്യത്തില്‍ പരിശീലകന കേന്ദ്രംതന്നെ ക്ലബ് താത്കാലികമായി അടച്ചു. ഓഡോയിക്ക് കൊറോണ തെളിഞ്ഞതിനെതുടര്‍ന്ന് ചെല്‍സിയും കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Story first published: Sunday, March 22, 2020, 12:15 [IST]
Other articles published on Mar 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+