മെസ്സിക്ക് ഇരട്ടഗോള്‍, ഗോളടിച്ചുകൂട്ടി ബാഴ്‌സ ലെഗാനെസിനെ തകര്‍ത്തു
ബാഴ്‌സലോണ: കോപ്പ ഡെല്‍ റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ. ലെഗാനെസിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയിച്ച് റയല്‍ മാഡ്രിഡും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. വിയ്യാറയല്‍, അത്‌ലറ്റിക്കോ ബില്‍ബാവോ, വലെന്‍സിയ, ഗ്രനാഡ, റയസല്‍ സൊസിഡാഡ്, മിറാന്‍ഡെസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.
ലയണല്‍ മെസ്സിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് ജയം അനായാസമാക്കിയത്. അന്റോണി ഗ്രിസ്മാന്‍(4), ലങ്‌ലെറ്റ്(27), മെസ്സി(59, 89), ആര്‍തര്‍(77) എന്നിവരാണ് ബാഴ്‌സലോണയുടെ സ്‌കോറര്‍മാര്‍. പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച 9 ഷോട്ടുകളില്‍ അഞ്ചെണ്ണവും ഗോളാക്കിമാറ്റാന്‍ ബാഴ്‌സലോണ്ക്കു കഴിഞ്ഞു. മത്സരത്തില്‍ 74 ശതമാനവും പന്ത് കൈവശംവെച്ചത് ബാഴ്‌സലോണയാണ്. മെസ്സിയും സംഘവും തിളങ്ങിയതോടെ ലെഗാനെസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു.

വരാനെ(6), വാസ്‌ക്വെസ്(32), വിനീഷ്യസ്(72), ബെന്‍സിമ(79) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. റയലിന്റെ മുന്നേറ്റ നിരയ്‌ക്കെതിരെ സരഗോസയുടെ പ്രതിരോധം തകര്‍ന്നു. മറ്റു മത്സരഫലങ്ങള്‍, മിറാന്‍ഡെസ് 3-1 സെവിയ്യ, ഗ്രനാഡ 3-2 ബദായോസ്, റയല്‍ സൊസിഡാഡ് 3-1 ഒസാസുന. വലെന്‍സിയ കള്‍ച്ചറല്‍ ലിയോണ്‍സിയ മത്സരം ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വലെന്‍സിയ 4-2ന് ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications