കോപ്പ ഡെല്‍ റെ; റയല്‍ മാഡ്രിഡിന് ജയം, രക്ഷപ്പെട്ട് ബാഴ്‌സലോണയും
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റെ യില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തി. ബാഴ്‌സലോണ ഐബിസയേയും റയല്‍ മാഡ്രിഡ് യൂണിയോനിസ്റ്റാസിനേയുമാണ് പരാജയപ്പെടുത്തിയത്. വിയ്യാറയല്‍, വലന്‍സിയ, റയല്‍ സൊസിഡാഡ് ടീമുകളും ജയം സ്വന്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡ് അടുത്തുദിവസം കളിത്തിലിറങ്ങും.
3-1 എന്ന സ്‌കോറിനാണ് റയല്‍ മാഡ്രിഡിന്റെ വിജയം. ഗരേത് ബെയ്ല്‍(18), ബ്രാഹിം ഡയസ്(90+2) എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തപ്പോള്‍ മാറ്റിയോയുടെ സെല്‍ഫ് ഗോളും റയലിന് തുണയായി. ഐബിസയെ 2-1നാണ് ബാഴ്‌സലോണ മറികടന്നത്. മാര്‍ട്ടിന്‍(9) ഐബിസയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്റോണിയോ ഗ്രിസ്മാന്റെ(72, 90+4) ഇരട്ടഗോളുകള്‍ ബാഴ്‌സയുടെ രക്ഷയ്‌ക്കെത്തി.

മറ്റു മത്സരഫലങ്ങള്‍, സെവിയ്യ 3-1 ലെവാന്റെ, റയല്‍ സൊസിഡാഡ് 2-0 എസ്പാനിയോള്‍, വിയ്യാറയല്‍ 3-0 ജിറോണ, ഗ്രനാഡ 3-1 ബാഡലോണ, ടെനിറൈഫ് 2-1 വല്ലാഡോളിഡ്, വലന്‍സിയ 1-0 ലൊഗ്രോണെസ്. അത്‌ലറ്റിക്കോ ബില്‍ബാവോ 1-1 എല്‍ഷി മത്സരം സമനിലയിലായിതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ 5-4ന് ബില്‍ബാവോ ജയം സ്വന്തമാക്കി.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications