Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ കുഴപ്പത്തില്‍; ബ്രസീലിന് ആശങ്ക

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തങ്ങളുടെ അവസാന ഗ്രൂപ്പു മത്സരത്തില്‍ വെനസ്വലയെ നേരിടാനൊരുങ്ങുന്ന ബ്രസീല്‍ ടീം ആശങ്കയില്‍. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെ കളിജയിക്കാന്‍ ബുദ്ധിമുട്ടാണെന്ന കോച്ച് ദുംഗയുടെ പരാമര്‍ശം ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. കൊളംബിയയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതാണ് നെയ്മര്‍ക്ക് വിനയായത്.

ഒരു കളിയില്‍ നെയ്മര്‍ പുറത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പാണെങ്കിലും കൂടുതല്‍ മത്സരങ്ങളില്‍ നെയ്മറെ വിലക്കാന്‍ സാധ്യതയുണ്ടെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നു. ടൂര്‍ണമെന്റ് അച്ചടക്ക കമ്മറ്റി ഇക്കാര്യം പരിശോധിച്ചുവരികയാണ്. ആദ്യ രണ്ടു മത്സരങ്ങളില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട നെയ്മര്‍ മൂന്നാം മത്സരത്തില്‍ കളിക്കാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിക്കുന്നത്.

neymar-brazil

കൊളംബിയയ്‌ക്കെതിരായ മത്സരം തോറ്റതിന്റെ അരിശത്തില്‍ നെയ്മര്‍ എതിര്‍ കളിക്കാരന്റെ മുഖത്തേക്ക് പന്തടിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം നെയ്മര്‍ക്കെതിരായ നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെനസ്വലയോട് തോല്‍ക്കുകയാണെങ്കില്‍ ടീം നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ്.

ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും മൂന്നുവീതം പോയന്റുകളാണ്. ഗ്രൂപ്പില്‍ നാലാംസ്ഥാനത്തായാല്‍ ബ്രസീലിന് നാട്ടിലേക്ക് മടങ്ങാം. അങ്ങിനെയെങ്കില്‍ പഴിമുഴുവന്‍ നെയ്മറിന് കേള്‍ക്കേണ്ടിവരും. ബ്രസീല്‍ ക്വാര്‍ട്ടറിലെത്തുകയും നെയ്മറിന് കൂടുതല്‍ മത്സരങ്ങളില്‍ വിലക്കുണ്ടാവുകയും ചെയ്താലും ബ്രസീലിന് കരകയറുക എളുപ്പമാകില്ല. ലോകകപ്പിലെ ദയനീയ തോല്‍വിക്ക് കോപ്പ അമേരിക്ക കിരീടം കൊണ്ട് കണക്കു തീര്‍ക്കാമെന്നു കരുതുന്ന ബ്രസീല്‍ ആരാധകരും നെഞ്ചിടിപ്പോടെ ടീമിന്റെ ജയത്തിനായി കാത്തിരിക്കുകയാണ്.

Story first published: Saturday, June 20, 2015, 9:25 [IST]
Other articles published on Jun 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+