Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയയെ കോസ്റ്ററിക്ക അട്ടിമറിച്ചു... പക്ഷെ കോപ്പയില്‍ നിന്ന് പുറത്തേക്ക്..

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ കൊളംബിയക്കെതിരെ അട്ടിമറി ജയവുമായി കോസ്റ്ററിക്ക പുറത്തേക്ക്. ഗ്രൂപ്പ് എ മത്സരത്തില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച കൊളംബിയ കോസ്റ്ററിയ്‌ക്കെതിരെ ജയിച്ചില്ലെങ്കിലും ക്വാര്‍ട്ടര്‍ കടക്കുമായിരുന്നു.

തുടര്‍ച്ചയായി മൂന്നാം മത്സരവും ജയിച്ച് കൂടുതല്‍ പോയിന്റോടെ ക്വാര്‍ട്ടര്‍ കടക്കാമെന്ന കൊളംബിയയുടെ ശ്രമമാണ് അട്ടിമറി ജയത്തിലൂടെ കോസ്റ്ററിക്ക തകര്‍ത്തത്. രണ്ടിനെതിരെ മൂന്ന് ഗോള്‍ നേടിയാണ് കോസ്റ്ററിക്ക അട്ടിമറി ജയം നേടിയത്.

Copa America

കളിയുടെ തുടക്കം മുതല്‍ പന്ത് കയ്യടക്കിയത് കോസ്റ്ററിക്കയായിരുന്നു. മുന്നേറ്റനിരയും പ്രതിരോധ നിരയും നിറഞ്ഞു കളിച്ചു. മത്സരം തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ കോസ്റ്ററിക്കയുടെ യൊഹാന്‍ വെനേഗാസ് കൊളംബിയയുടെ വല കുലുക്കി. കൊളംബിയന്‍ പ്രതിരോധത്തെ വെട്ടിച്ച് വെനേഗാസിന്റെ ബൂട്ടില്‍ നിന്നും ഉതിര്‍ന്ന ലോംഗ് റേഞ്ചര്‍ കൊളംബിയയുടെ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിലേക്കിറങ്ങി. എഴാം മിനിറ്റില്‍ കൊളംബിയ തിരിച്ചടിച്ചു. ഫ്രാങ്ക് ഫാബ്രയുടെ ഗോളിലാണ് കൊളംബിയ സമനില പിടിച്ചത്.

എന്നാല്‍ ഫ്രാങ്ക് ഫാബ്ര സെല്‍ഫ് ഗോളിലൂടെ കോസ്റ്ററിക്കയ്ക്ക് ഒരു ഗോള്‍ കൂടി നേടി കൊടുത്തു. 58-ാം മിനിട്ടില്‍ കോസ്റ്ററിക്കയുടെ സെല്‍സോ ബോര്‍ഗസ് വീണ്ടും
കൊളംബിയന്‍ വലകുലുക്കി. 3-1 എന്ന സ്‌കോറില്‍ കോസ്റ്ററിക്ക വിജയമുറപ്പിച്ചു. എന്നാല്‍ 73-ആം മിനിറ്റില്‍ മൊരാനോ കോസ്റ്ററിക്കയുടെ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്കുതിര്‍ത്തു. അവസാനനിമിഷം വരെ ഗോള്‍ മടക്കാന്‍ കൊളംബിയ ശ്രമിച്ചെങ്കിലും കോസ്റ്ററിക്കന്‍ പ്രതിരോധത്തെ തകര്‍ക്കാനായില്ല. ഒടുവില്‍ ഒരു ഗോളിന്റെ ലീഡില്‍ കോസ്റ്ററിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. തലയുയര്‍ത്തിപ്പിടിട്ട് കോസ്റ്ററിക്കന്‍ താരങ്ങള്‍ പുറത്തേക്കും കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും മാര്‍ച്ച് ചെയ്തു.

പാരഗ്വയെ പരാജയപ്പെടുത്തി യുഎസ്എയും കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമന്റില്‍ ക്വാര്‍ട്ടരില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുഎസ്എ പാരഗ്വായെ തകര്‍ത്തത്. ക്ലിന്റ് ഡെംസി 27-ാം മിനിട്ടില്‍ നേടിയ ഗോളാണ് യുഎസ്എയെ ക്വാര്‍ട്ടറില്‍ കടത്തിയത്.

കോപ്പ അമേരിക്കയില്‍ പാരഗ്വായെ കീഴടക്കി യുഎസ്എ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു!. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുഎസ്എയുടെ വിജയം. ഒന്നാം പകുതിയില്‍ ക്ലിന്റ് ഡെംസിയാണ് വിജയഗോള്‍ നേടിയത്. തോല്‍വിയോടെ പാരഗ്വായ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. രണ്ടാം പകുതിയില്‍ അമേരിക്ക ചുവപ്പ് കാര്‍ഡ് കണ്ടു. ഡിയാന്‍ഡ്രെ യെഡ്‌ലിനാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. തുടര്‍ന്ന് പത്ത് താരങ്ങളുമായി കളിതുടര്‍ന്ന അമേരിക്കെതിരെ ഗോള്‍ മടക്കാന്‍ പാരഗ്വായ്ക്ക് കഴിഞ്ഞില്ല. മുന്നേറ്റ നിരയിലെ പോരായ്മയാണ് പാരഗ്വായ്ക്ക് തിരിച്ചടിയായത്.

Story first published: Sunday, June 12, 2016, 12:06 [IST]
Other articles published on Jun 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+