Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക; പെറുവിനെ തരിപ്പണമാക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എ യിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ബൊളീവിയെ മറികടന്ന് വെനസ്വലെയും ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പൊരുതിക്കളിച്ച ബൊളീവിയയെ 3-1ന് കീഴ്‌പ്പെടുത്തിയാണ് വെനസ്വെല ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ വിജയം അനിവാര്യമായിരുന്ന ബ്രസീല്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചാണ് വമ്പന്‍ ജയം സ്വന്തമാക്കിയത്. കാസിമിറോ(12), റോബെര്‍ട്ടോ ഫിര്‍മിനോ(19), എവര്‍ട്ടന്‍(32), ഡാനി ആല്‍വെസ്(53), വില്യന്‍(90) എന്നിവര്‍ ബ്രസിലിനായി സ്‌കോര്‍ ചെയ്തു. പന്തടക്കത്തിലും ഗോളാക്രമണത്തിലും പെറുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെച്ചത്.

brazil

കൂടുതല്‍ സമയവും പന്ത് കൈവശംവെച്ച ബൊളീവിയയ്‌ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച വെനസ്വെല വിജയം പിടിച്ചെടുക്കുകയായിരുന്നു. ഡാര്‍വിന്‍ മാച്ചിസിന്റെ(2, 55) ഇരട്ടഗോളുകളാണ് വെനസ്വെലയുടെ വിജയം അനായാസമാക്കിയത്. ജോസഫ് മാര്‍ട്ടിനെസ്(86) മറ്റൊരു ഗോള്‍ നേടി. ലയണല്‍ ജസ്റ്റിനിയാനോ(82) ബൊളീവിയയുടെ ആശ്വാസഗോള്‍ നേടി. തോല്‍വിയോടെ ബൊളീവിയ പുറത്തായി. 4 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള പെറുവിന് മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Story first published: Sunday, June 23, 2019, 10:21 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+